ആസ്സാമില്‍ കത്തിപ്പടരുന്ന പൗരത്വ നിയമ ത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ അഖില്‍ കുമാര്‍ ഗോഗോയ് എന്ന് സ്ഥിരീകരിച്ചു പോലീസ്.ആസ്സാമിലെ തീപ്പൊരി നേതാവും അരവിന്ദ് കെജ്രിവാളിന്റെ അടുപ്പക്കാരനുമായ അഖില്‍ ഗോഗോയ് ജോര്‍ഹാട്ടില്‍ പോലീസ് കസ്റ്റഡിയിലാണ്.മൂവായിരത്തോളം വരുന്ന അനുയായികളുടെ സംരക്ഷണയിലാണ് ഗോഗോയ് കഴിഞ്ഞിരുന്നത്. .അണികള്‍ ഒഴിഞ്ഞു നിന്ന് സമയത്താണ് ഗോഗോയ് പോലീസ് കസ്റ്റഡിയില്‍ ആയത്.
Video Courtesy : DY 365
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ കാമ്പയിനില്‍ കെജ്രിവാളിനൊപ്പം നിന്ന ഗോഗോയ് മാവോയിസ്റ് ബന്ധം ആരോപിയ്ക്കപ്പെടുന്ന നേതാവ് കൂടിയാണ് . ആസ്സാമിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ യെസ് ന്യൂസ് പുറത്തു വിടുന്നു .
ഗൊഗോയിയുടെ കൃഷക് മുക്തി സംഗ്രാം സമിതി (കെ എംഎസ് എസ് )
ആസ്സാമിലെ അരവിന്ദ് കെജ്രിവാളാണ് അഖില്‍ ഗോഗോയ് .തീവ്ര ഇടതുപക്ഷ നിലപാടുകള്‍ കൈക്കൊള്ളുന്ന ഗോഗോയ് അണ്ണാ ഹസാരെയുടെയും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെയും സുഹൃത്താണ് . ആദ്യകാലങ്ങളില്‍ തീവ്ര ഇടതുപാര്‍ട്ടിയായ സിപിഎംഎല്‍ നേതാവായിരുന്ന ഗോഗോയ് സംഘടനയില്‍ നിന്ന് മാറി സ്വതന്ത്ര പ്രവര്‍ത്തനം തുടങ്ങി .
.തീവ്ര ഇടതുപക്ഷക്കാരനെന്നു പോലീസ് കണ്ടെത്തിയ ഗോഗോയ് നിരോധിയ്ക്കപ്പെട്ട ഉള്ഫയുമായും ബംഗ്ലാദേശി മുസ്ലിം സംഘടനകളുമായും ബന്ധം സ്ഥാപിച്ചിരുന്നുവെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അഹോം ഗോത്ര സമുദായത്തില്‍ ജനിച്ച ഗോഗോയ് സ്ഥാപിച്ച കൃഷക് മുക്തി സംഗ്രാം സമിതിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ആസുവിനൊപ്പം നേതൃത്വം കൊടുക്കുന്നത്..അക്രമ സ്വഭാവമുള്ള പ്രക്ഷോഭങ്ങളിലേയ്ക് സമരക്കാരെ തിരിച്ചു വിടുന്നതും കെഎംഎസ്എസ് ആണെന്നാണ് പോലീസ് കരുതുന്നു
ആദിവാസികളുമായും മുസ്ലിങ്ങളുമായും സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഗോഗോയ് നേരത്തെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു .ബംഗ്ലാദേശി മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പരസ്യ നിലപാടെടുക്കുന്ന ചുരുക്കം നേതാക്കളിലൊരാളാണ് അഖില്‍ ഗോഗോയ് . അതുകൊണ്ടു തന്നെ ഗോത്ര ഗോത്ര വര്‍ഗ്ഗക്കാരിലും മുസ്ലിങ്ങള്‍ക്കിടയിലും ഗോഗോയ്യ്ക്കു നല്ല സ്വാധീനമുണ്ട് .
ഗൊഗോയിയുടെ പ്രസംഗം മുസ്ലിം മേഖലയില്‍
ആസ്സാമിലെ മുസ്ലിങ്ങളെ ഓടിച്ചു പകരം ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കളെ ആസ്സാമില്‍ താമസിപ്പിയ്ക്കാനാണ് ബി ജെ പി യും ആര് എസ് എസും ശ്രമിയ്ക്കുന്നതെന്നു അഖില്‍ ഗോഗോയ് നാളുകളായി പ്രചാരണം നടത്തി വരികയാണ് . ഈ വ്യാജ പ്രചാരണത്തിലൂടെ ഗോഗോയ് ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കിടയിലും മുസ്ലിം സ്വാധീന മേഖലകളിലും നിര്‍ണ്ണായക സ്വാധീനം ഉണ്ടാക്കിയിട്ടണ്ട് .
അഴിമതിക്കെതിരെയും വലിയ അണക്കെട്ടുകള്ക്കെതിരെയും പരസ്യ നിലപാട് എടുത്തു ഗോത്ര സമുദായക്കാര്‍ക്കിടയിലും ഗോഗോയ് സ്വാധീനമുറപ്പിച്ചിട്ടുണ്ട്.പൗരത്വ നിയമം ഗോത്ര സംസ്കാരത്തെ തകര്‍ക്കുമെന്ന് പ്രചാരണം നടത്തുന്ന ഗോഗോയ് ഗോത്ര മേഖലകളില്‍ അവരുടെ സംരക്ഷകനായി ചിത്രീകരിയ്ക്കപ്പെടുന്നു ആസ്സാമില്‍ നില നില്ക്കുന്ന ഫ്യൂഡല്‍ വിരുദ്ധ മനോഭാവം ആളിക്കത്തിച്ചു മുസ്ലിങ്ങളുടെയും ഗോത്ര വര്‍ഗ്ഗക്കാരുടെയും കൂട്ടായ്മയാണ് ഗോഗോയ് ലക്ഷ്യമിടുന്നത് .
ഇതിനു ഇയാള്‍ക്ക് ആളും അര്‍ത്ഥവും നല്‍കുന്നത് ബംഗ്ലാദേശിലെ തീവ്ര മുസ്ലിം സംഘടനകളും ഗള്‍ഫ് മേഖലകളില്‍ നിന്നുള്ള സന്നദ്ധ സംഘടനകളുമാണ് പുരോഗമന പരിവേഷം ഉള്ളതുകൊണ്ട് ബുദ്ധിജീവികളുടെ പിന്തുണയും ഗൊഗോയ്ക്കുണ്ട് .
കെജ്രിവാള് മാതൃകയില്‍ ഗോഗോയ് അസം മുഖ്യമന്ത്രിയാകുമെന്നു കെഎംഎസ്എസ് ഗോഗോയിയെ ചൂണ്ടിക്കാട്ടി പറയുന്നു. ഇതിനായി ഗണമുക്തി സംഗ്രാം അസം എന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്കും അഖില്‍ തുടക്കമിട്ടു കഴിഞ്ഞു .പൗരത്വ ബില്ലിന്റെ മറവില്‍ ആസുവിനെ മുന്നില്‍ നിര്‍ത്തി നടത്തുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് . അതാണ് അഖില്‍ ഗൊഗോയിയുടെ അറസ്റ്റോടെ പുറത്തു വരുന്നത് .