Monday, April 19, 2021 02:15 AM
Yesnews Logo
Home Crime

പാലക്കാട് ഏഴാം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

News Desk . Dec 13, 2019
palakkad-accident-arrest
Crime

പാലക്കാട് ഏഴാം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാറിടിച്ച് പരുക്കേറ്റ കുട്ടിയെ അതേ കാറില്‍ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുപോകുന്നതിനിടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ചികിത്സ കിട്ടാന്‍ വൈകിയതോടെ നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകന്‍ സുജിത്ത് മരിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കാട് പൊള്ളാച്ചി റോഡില്‍ ഇരട്ടക്കുളത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെ പൊള്ളാച്ചി ഭാഗക്ക നിന്നും അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഓടിക്കൂടി.

അതേ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ കാറിന്റെ ടയര്‍ പഞ്ചറായെന്ന് പറഞ്ഞ് കുട്ടിയെയും അയല്‍വാസിയെയും വഴിയില്‍ ഇറക്കി വിട്ട് കാറിലുണ്ടായിരുന്നവര്‍ കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് അയല്‍വാസി കുട്ടിയെ മറ്റൊരു വാഹനത്തില്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിലെത്തിക്കുകയായിരുന്നു. ചികിത്സ വൈകിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ പിടികൂടിയത്.

മലപ്പുറം പുത്തനത്താണി സ്വദേശി നാസറാണ് കാറോടിച്ചിരുന്നത്. ഈ സമയത്ത് ഡ്രൈവറുള്‍പ്പെടെ അഞ്ച് പേര്‍ വാഹനത്തിലുണ്ടായിരുന്നു.

ടയര്‍ പഞ്ചറായത് കൊണ്ടാണ് കുട്ടിയെയും അയല്‍വാസിയെയും വഴിയില്‍ ഇറക്കിവിട്ടതെന്ന കാറിലുണ്ടായിരുന്നവരുടെ വാദം കള്ളമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി

Write a comment
News Category