Saturday, October 23, 2021 08:22 PM
Yesnews Logo
Home News

മുക്കത്തെ  പെണ്‍കുട്ടിയുടെ ആത്മഹത്യ; പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി

സ്വന്തം ലേഖകന്‍ . Dec 14, 2019
mukkam-girl-mother
News


കോഴിക്കോട് മുക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കുട്ടിയുടെ അമ്മ പരാതി നല്‍കി. എസ്പിക്കും കളക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. യുവാവിന്റെ മാനസീകപീഡനം കൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. 

പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ വിശദമായി പൊലീസ് പരിശോധിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടു വന്ന ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്.

Write a comment
News Category