പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് അതിര്‍ത്തി സംസ്ഥാനങ്ങളായ ആസാമിലെയും പശ്ചിമബംഗാളിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കും ഒരുപക്ഷേ ഭരണതലത്തില്‍ വരെ മാറ്റങ്ങള്‍ വരാന്‍ പൗരത്വ ഭേദഗതി നിയമം വഴി തുറന്നേക്കാം. യെസ് ന്യൂസ് ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിയമം രാഷ്ട്രീയമായി രാഷ്ട്രീയപാര്‍ട്ടികളെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുകയാണ്.
ആസാം :ബിജെപിക്ക് നേട്ടമുണ്ടാകും ; കോണ്‍ഗ്രസിനും മെച്ചം
ആസാമില്‍ ഭരണകക്ഷിയായ ബിജെപിക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംസ്ഥാനത്ത് നില മെച്ചപ്പെടുത്താന്‍ സഹായിക്കും.ദുര്‍ബലമായി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനും നിയമം നടപ്പാക്കുന്നത് ഗുണകരമാകാനെ വഴിയുള്ളൂ.126 സീറ്റുകളാണ് ആസാം നിയമസഭയില്‍ ഉള്ളത്.പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ട് ചലനങ്ങള്‍ ഉണ്ടാക്കുന്നത് ബാരക്വാലി, ബ്രഹ്മപുത്രവാലി മേഖലകളിലാണ്.ബംഗ്ലാദേശി കുടിയേറ്റക്കാരാണ് ഈ മേഖലകളിലെ രാഷ്ട്രീയസമവാക്യങ്ങളെ പൂര്‍ണമായും നിയന്ത്രിക്കുന്നത്.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ഈ മേഖലകള്‍.ഇപ്പോള്‍ അത്തര്‍ രാജാവ് എന്നറിയപ്പെടുന്ന ബദറുദ്ദീന്‍ അജ്മല്‍ സ്ഥാപിച്ച എഐയുഡിഎഫിന്റെ ശക്തികേന്ദ്രമാണ്. ബംഗ്ലാദേശി മുസ്ലിം കുടിയേറ്റക്കാരെ സീല്ഹിത് വഴി കൂട്ടമായി ആസാമിലെ താഴ്വരകളില്‍ എത്തിക്കാന്‍ അജ്മലിന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നുണ്ട്.ഏതായാലും അസമിലെ പ്രധാന രാഷ്ട്രീയ കക്ഷിയാണ് അജ്മലിന്റെ പാര്‍ട്ടി ഇപ്പോള്‍.ചില ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടിയായി എഐയുഡിഎഫ് മാറിയ ചരിത്രമുണ്ട്
32 ജില്ലകളുള്ള ആസാമില്‍ 9 ജില്ലകള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി.ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ബംഗ്ലാദേശി കുടിയേറ്റവും അതിനെ പിന്തുണയ്ക്കുന്ന ബദറുദ്ദീന്‍ അജ്മലിന്റെ സാമ്പത്തിക പിന്‍ബലവുമാണ്.സ്ഥിതിഗതികള്‍ തുടര്‍ന്നാല്‍ സമീപഭാവിയില്‍ 19 ഓളം ജില്ലകളില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷം ആകുമെന്ന ആശങ്ക ബോഡോ പാര്‍ട്ടികളും,സംഘടനകളും തദ്ദേശീയ ഗോത്ര സംഘടനകളും ഉയര്‍ത്തിയതാണ്.പൗരത്വ നിയമം നടപ്പാക്കുന്നതോടെ ബാരക്വാലി ബ്രഹ്മപുത്രവാലി നഗരങ്ങളിലെ മുസ്ലിം സാന്നിധ്യം കുറയുമെന്ന കണക്കുകൂട്ടലാണ് ബിജെപിക്കുള്ളത്.
അനധികൃത കുടിയേറ്റക്കാര്‍ ഒഴിഞ്ഞു പോകുന്നതോടെ ഈ മേഖലകളിലെ 17 ഓളം സീറ്റുകളില്‍ ഹിന്ദുക്കള്‍ക്ക് സ്വാധീനം തിരിച്ചുകിട്ടും.
ബിജെപിക്കാവും ഇതിന്റെ പ്രത്യേക നേട്ടം.കാലാകാലങ്ങളിലായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങള്‍ ഈ സാഹചചര്യത്തിലും ആ പാര്‍ട്ടിയെ തന്നെ പിന്തുണയ്ക്കേണ്ടി വരും.ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിനും നേട്ടമുണ്ടാകും.ബാരക് വാലിയിലെ കരീംഗഞ്ച്,
കച്ചര്‍ ഹലിയകണ്ടി, തുടങ്ങിയ അതീവ സുപ്രധാനമായ ജില്ലകളില്‍ ജനസംഖ്യ ക്രമത്തിലും വന്‍ മാറ്റങ്ങളുണ്ടാകും.
സീല്ഹട്ട് വഴി കാലങ്ങളായി അതിര്‍ത്തി കടന്നെത്തുന്ന ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ രാഷ്ട്രീയ പിന്തുണയോടെ ആധാറും പാന്കാര്ഡുമൊക്കെ സംഘടിപ്പിച്ച് ഇന്ത്യക്കാരുടെ അവകാശങ്ങള്‍ നേടുന്നത് ആസാമിലെ പരസ്യമായ കാര്യമാണ്.തദ്ദേശീയ സമൂഹത്തിന് ആകട്ടെ ബംഗ്ലാ സ്വാധീനം സഹിക്കാവുന്നതിലും അപ്പുറമാണ്. കുടിയേറ്റ സ്വാധീനംമൂലം ബാരക് വാലിയില്‍ ഔദ്യോഗിക ഭാഷാ മാധ്യമമായ ആസാമീസിന് പകരം ബംഗ്ലാ ഉള്‍പ്പെടുത്തേണ്ടി വന്നു.
ആസാമില്‍ വിവിധ ഇടങ്ങളില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്കി പ്രകോപനം ഉണ്ടാക്കുന്നത് ബദറുദ്ദീന്‍ അജ്മലാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.തെരുവുകളില്‍ ഇറങ്ങുന്നവര്‍ക്ക് സഞ്ചരിക്കാന്‍ വാഹനവും,ഭക്ഷണവും ,പൈസയും നല്‍കുന്നത് അജ്മലാണെന്ന് അവര്‍ പറയുന്നു.പൗരത്വ ഭേദഗതി നിയമം ആത്യന്തികമായി നഷ്ടം ഉണ്ടാകുന്നത് എഐയുഡിഎഫിന് (AIUDF) തന്നെയാണ് .അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിടുന്നതോടെ ചില ജില്ലകളില്‍ വലിയ വിധത്തില്‍ ജനസംഖ്യാനുപാതത്തിലും മാറ്റങ്ങള്‍ വരും
ബംഗാളിലെ സാഹചര്യങ്ങള്‍
പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പൗരത്വ ഭേദഗതി നിയമം വോട്ടാക്കാമെന്ന വിലയിരുത്തലിലാണ്.എഴുപതോളം നിയമസഭാ ണ്ഡലങ്ങളില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ നിയമം സഹായിക്കുമെന്ന് പാര്‍ട്ടി തന്ത്രങ്ങള്‍ മെനയുന്ന ഹിമന്തബിശ്വാസ് ശര്‍മ വ്യക്തമാക്കുന്നു.ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ മച്ചുവ സമുദായക്കാര്‍ക്ക് പൗരത്വം ലഭിക്കുന്നതോടെ ബിജെപി തകര്‍പ്പന്‍ വിജയമാണ് ഇവിടെ സ്വപ്നം കാണുന്നത്.മുന്‍കാലങ്ങളില്‍ സിപിഎമ്മിനെയും പിന്നീട് തൃണമൂലിനെയും പിന്തുണച്ചിരുന്ന മച്ചുവ സമുദായക്കാര്‍ സംസ്ഥാനത്തെ നൂറിലധികം മണ്ഡലങ്ങളില്‍ നിര്‍ണായകമാണ്.
പൗരത്വനിയമം നടപ്പാക്കുന്നതോടെ മച്ചുവ സമുദായത്തിലെ അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ പേര്‍ക്ക് പൗരത്വം ലഭിക്കും.ഹിന്ദു സമുദായത്തില്‍പ്പെട്ട ഇവരുടെ പിന്തുണ ബിജെപി ഉറപ്പാക്കുകയാണ്.ഇത്തരത്തിലുള്ള ധ്രുവീകരണം നടന്നാല്‍ 112 സീറ്റുകളില്‍ തിരിച്ചും ദ്രുവീകരണം ഉണ്ടാകുമെന്ന് മമതയും കണക്കുകൂട്ടുന്നു.എന്നാല്‍ ഹൗറയിലും മറ്റും ബംഗ്ലാദേശികള്‍ അക്രമം തുടങ്ങിയതോടെ മമതാബാനര്‍ജി അസ്വസ്ഥയായി കഴിഞ്ഞു.കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് ടിഎംസി തിരിച്ചറിഞ്ഞു കഴിഞ്ഞു.സമാധാനത്തിന് വേണ്ടിയുള്ള മമതയുടെ ആഹ്വാനം ഈ പശ്ചാത്തലത്തിലാണ്.