പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതി വിധിയ്ക്കെതിരെ സര്‍ക്കാരും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും ഉന്നയിക്കുന്ന വാദങ്ങള്‍ തീര്‍ത്തും ദുര്‍ബലവും സാങ്കേതിക യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ ഭയമുള്ളതുകൊണ്ടുമാണെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് .പാലത്തില്‍ ചെയ്ത ഡക് സ്ലാബ് കണ്ടിന്യൂറ്റി ജോയിന്റ് സിസ്റ്റം പരാജയപ്പെട്ടതുകൊണ്ടാണ് ഗര്ഡുകളില് നേരിയ വിരിച്ചിലുകള്‍ ഉണ്ടായത്.
അത് കരാറുകാരന്റെ മാത്രം കുറ്റമല്ല. വിരിച്ചിലുകള്‍ അനുവദനീയമായതിലും നൂറില്‍ മൂന്ന് മില്ലീമീറ്റര്‍ മാത്രമാണ് കൂടുതലുള്ളത്.ചെന്നൈ ഐ.ഐ.ടിയുടെ നിര്‍ദ്ദേശപ്രകാരവും റോഡ്സ് ബ്രിഡ്ജസ് കോര്പ്പറേഷന് ആവശ്യപ്പെട്ട പ്രകാരവും ഡക്ക്സ്ലാബ് കണ്ടിന്യൂറ്റി ജോയിന്റ് സിസ്റ്റം മാറ്റി, സാധാരണ ജോയിന്റ് സിസ്റ്റം സൃഷ്ടിച്ചു.
മഴക്കാലമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഉല്‍ഘാടന തീയതിക്കു് മുന്‍പ് ധൃതഗതിയില്‍ നടത്തേണ്ടി വന്ന ടാറിംഗ് പൂര്‍ണ്ണമായി പൊളിച്ചുമാറ്റി വൈബ്രേറ്ററി റോളുകള്‍ ഉപയോഗിച്ച് റീ- ടാറിംഗ് നടത്തി.16 ടണ്‍ വീതം ഭാരമുള്ള റോളുകള്‍ തലങ്ങും വിലങ്ങും പ്രവര്‍ത്തിപ്പിച്ചിട്ടും ശര്ഡറുകള്ക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല. എന്നിട്ടിപ്പോള്‍ ഭാരപരിശോധന നടത്തിയാല്‍ ഭയങ്കര കുഴപ്പമുണ്ടാക്കുമെന്ന് വാദിക്കുന്നതു് സത്യസന്ധമല്ലെന്ന് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു