Monday, January 18, 2021 11:06 PM
Yesnews Logo
Home Videos

സീബ്രാ ക്രോസിങ്ങില്‍ അമ്മയെ ഇടിച്ചിട്ടു: ഡ്രൈവറെ കൈകാര്യം ചെയ്ത് ബാലന്‍

News Desk . Dec 16, 2019
Videos

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ബാലന്റെ രോഷപ്രകടനമാണ്. സീബ്രാ കോസിങിലൂടെ നടന്ന് പോകവെ തന്റെ അമ്മയെ ഇടിച്ചിട്ട കാറുകാരനോടാണ് കൊച്ചുപയ്യന്‍ തട്ടിക്കയറിയത്.

ചൈനയിലെ ഡാഡകോവ് ജില്ലയിലെ ചോങ്ഗിങില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഡിസംബര്‍ നാലിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വരുന്നത്. സീബ്ര ക്രോസിങിലൂടെ നടന്ന് പോകുന്നതിനിടെ അമ്മയെയും കുട്ടിയെയും കാര്‍ ഇടിച്ചിടുകയായിരുന്നു. നിലത്ത് വീണതിനു ശേഷം ചാടിയെണീറ്റ് ഡ്രൈവര്‍ക്കെതിരെ തിരിയുകയായിരുന്നു ഈ കൊച്ചുപയ്യന്‍.

ഇതിനിടയില്‍ നിലത്ത് വീണ അമ്മയെ എഴുന്നേല്‍പ്പിക്കാനും കുട്ടി ശ്രമിക്കുന്നുണ്ട്. അമ്മ റോഡില്‍ എഴുന്നേറ്റ് ഇരുന്നതോടെ കുട്ടി കാറിനടുത്തേക്ക് വന്ന് തന്റെ ഉയരത്തിന് എത്താവുന്ന കാറിന്റെ ബംപറില്‍ ചവിട്ടുകയായിരുന്നു. ശേഷം ഡ്രൈവറോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ കുട്ടി ആരാണെന്ന് തേടുകയാണ് സോഷ്യല്‍മീഡിയ.

Write a comment
News Category