ആലപ്പുഴയില്‍ കൊലപാതകക്കേസ് പ്രതികള്‍ വെട്ടേറ്റുമരിച്ചു. വികാസ്, ജസ്റ്റിന് സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തുമ്പോളിയില്‍ സാബുവധക്കേസിലെ പ്രതികളാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെ തുമ്പോളിയിലാണ് സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നല്കുന്ന സൂചന. കൊല്ലപ്പെട്ടവരും ആക്രമിച്ചവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.
വികാസ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയാണു മരിച്ചത്. 2015 ജൂണ്‍ ഒന്നിനാണു തുമ്പോളി ഷാപ്പില് വച്ച് സാബു കൊല്ലപ്പെടുന്നത്. ഈ കേസിലെ പ്രതികളാണു വികാസും ജസ്റ്റിനും. ഇരുവരെയും കൊന്നതിനു പിന്നില്‍ അഞ്ചു പ്രതികളുണ്ടെന്നു പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം നടത്തി വരികയാണ്.