വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മൂല്യ സ്വാംശീകരണമാണെന്നും അതിനു വേണ്ട പ്രായോഗിക പാഠങ്ങള്‍ നല്കാന് വിദ്യാഭ്യാസ പ്രക്രിയക്ക് സാധ്യമാകണമെന്നും നീലഗിരി എജ്യു കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. പഴയ കാലത്തെക്കാള്‍ മൂല്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ആശങ്കകളും വെച്ച് പുലര്‍ത്തുന്നവരാണ് പുതു തലമുറയെന്നും എജ്യു കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. നീലഗിരി കോളജ് ഓഫ് ആര്‍ട്സ് & സയന്‍സില്‍ പുതുതായ് നിര്‍മ്മാണം പൂര്‍ത്തിയായ ഓഡിറ്റോറിയം ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും യുവതലമുറയും എന്ന പ്രമേയത്തില്‍ വിദ്യാഭ്യാസ സമ്മേളനം നടന്നത്.
ചെന്നൈ അണ്ണാ യുണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ഇ.ബാലഗുരുസാമി നീലഗിരി എജ്യു കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നീലഗിരി കോളജ് ഫൗണ്ടര്‍ ട്രസ്റ്റി വി.കെ. നാസര്‍ ഹാജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. മൂല്യ പീനത്തിന്റെ ഭാഗമായ് നീലഗിരി കോളജില്‍ തുടക്കം കുറിക്കുന്ന തിരുക്കുറള്‍ പീനത്തിന്റെ ഉദ്ഘാടനം ഭാരതിയാര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. പി.കാളിരാജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
കോളജ് ക്യാമ്പസില്‍ ഗവേഷണ പീനങ്ങളുടെ പ്രചരണാര്‍ത്ഥം സ്ഥാപിക്കുന്ന സാമൂഹ്യ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് നിര്‍വഹിച്ചു.
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ ശിഹാബുദ്ധീന്‍ പൂക്കോട്ടൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കോളജ് മാഗസിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. നീലഗിരി കോളജ് അക്കാദമിക് ഡീന്‍ പ്രൊഫ.ടി.മോഹന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.എം.ദുരൈ സ്വാഗതവും അക്കാദമിക് കോഡിനേറ്റര്‍ അന്‍വര്‍ ഗസ്സാലി നന്ദിയും പറഞ്ഞു.