മാധ്യമപ്രവര്‍ത്തകനായ സഞ്ജീവ് രാമചന്ദ്രന്റെ വഴിനിഴല് ചിത്രങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. എറണാകുളത്തെ പൈന്‍ ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന് ഡോ.ജോര്‍ജ് ഓണക്കൂര്‍ പുസ്തകം പ്രകാശനം ചെയ്യും.മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എംജി രാധാകൃഷ്ണന് പുസ്തകം ഏറ്റുവാങ്ങും.
സഞ്ജീവ് രാമചന്ദ്രന് ഫെയ്സ് ബുക്കില്‍ പോസ്റ്റ്ചെയ്ത രചനകളില്‍ നിന്നു ശ്രദ്ധേയമായവ തെരഞ്ഞെടുത്താണ് ഇത്തരത്തില്‍ ഒരു പുസ്തകം പുറത്തിറക്കുന്നത്.ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ലേഖനങ്ങള്‍ കാവ്യാത്മകമായ മലയാളത്തിലാണു അവതരിപ്പിച്ചിരിക്കുന്നത്
പൈന്‍ ബുക്ക്സ് ഡയറക്ടര്‍ മില്ട്ടന് ഫ്രാന്‍സിസ് സ്വാഗതം പറയുന്ന ചടങ്ങില്‍ അശ്വിന് പണിക്കര്‍( CEO, ONNE ), എഴുത്തുകാരന് എന്‍ബി രമേശ്, മാധ്യമപ്രവര്ത്തകരായ്, സുരേഷ് വെള്ളിമംഗലം ,രാജ്മോഹന്‍ ഡി എസ് എന്നിവര്‍ പങ്കെടുക്കും. പൈന്‍ ബുക്ക്സ് എഡിറ്റര്‍ കനകരാഘവന്‍ നന്ദി പറയും.