പൗരത്വ ബില്ലിനെതിരെ കൂമ്പാറ മതേതര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ റാലിയും സമ്മേളനവും നടന്നു. ഇന്ത്യന്‍ ഭരണഘടന നല്കുന്ന മതനിരപേക്ഷത ഇല്ലാതാക്കാന്‍ ഒരു ഭരണ കൂടത്തെയും അനുവദിക്കില്ലെന്ന് സമ്മേളനം പ്രഖ്യാപിച്ചു. പൗരത്വ ബില്‍ കത്തിച്ച് കൊണ്ട് ഇന്ത്യയില്‍ നടക്കുന്ന ഭരണഘടനാ സംരക്ഷണ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മേലേ കൂമ്പാറയില് നിന്ന് ആരംഭിച്ച കൂമ്പാറ അങ്ങാടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വി.എ നസീര്‍, ജോണ്സന് കുളത്തിങ്കല്‍, അജാസ്. സി. എ, വില്സന് പുല്ലുവേലില്‍,കെ.എം അബ്ദുഹിമാന്, ഹനീഫ കുളത്തിങ്കല്‍, നവീന്‍ കൊട്ടാരത്തില്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ റാലിക്ക് സാദിഖലി എ.കെ, സാവിച്ചന്‍ പള്ളിക്കുന്നേല്‍, മാത്യു പാലക്കത്തടത്തില്‍, സുനേഷ് ജോസഫ്, അബ്ദുല്‍ സലാം വെള്ളിലത്തൊടി, ഹംസ കടക്കാടന്‍, ജോളി പൈക്കാട്ട്, ലാലു മാത്യു, നൗഫല്‍, ജമാല്‍ വി.എം, അഹമ്മദ് കുട്ടി പി.ടി, ബഷീര്‍ പാലയില്‍ എന്നിവര്‍ നേതൃത്വം നല്കി.