സിനിമാ സീരിയല്‍ താരം മഹാലക്ഷ്മി വിവാഹിതയായി. നിര്‍മല്‍ കൃഷ്ണയാണ് വരന്.
സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള വിന്ദുജ മേനോന്, മണിയന്‍പിള്ള രാജു, മനു വര്‍മ, ബീന ആന്റണി, കാലടി ഓമന, രാധിക, സുരേഷ് ഗോപി തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.
ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കം ചിത്രത്തില്‍ താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മനോജ് കെ.ജയന് അഭിനയിച്ച അര്‍ധനാരി എന്ന ചിത്രത്തില്‍ താരം വേഷമിട്ടിട്ടുണ്ട്. പിന്നീട് മിനി സ്ക്രീന്‍ രംഗത്ത് തിളങ്ങുകയും ചെയ്തു.