Saturday, October 23, 2021 07:50 PM
Yesnews Logo
Home Entertainment

നടി അന്ന കരീന അന്തരിച്ചു

News Desk . Dec 16, 2019
anna-kareena-death
Entertainment

ലോകപ്രശസ്ത ഫ്രഞ്ച് നടി അന്ന കരീന (79) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമയുടെ 1960 കളിലെ മുഖങ്ങളിലൊന്നായിരുന്നു അന്ന കരീന.

ജീന്‍ ലൂക് ഗൊദാര്‍ദ് സംവിധാനം ചെയ്ത ദ ലിറ്റില്‍ സോള്‍ജ്യര്‍ എന്ന ചിത്രത്തിലൂടെയാണ് അന്ന കരീന അഭിനയരംഗത്തേക്ക് എത്തുന്നത്. എ വുമണ്‍ ഈസ് എ വുമണ്‍, ബാന്റ് ഓഫ് ഔട്ട്സൈഡേഴ്സ്, ആല്‍ഫവൈല്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. വീവ്ര് ഒന്‍സെംബ്ല് എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു.

1961 ല്‍ അന്ന കരീന ഗൊദാര്‍ദിനെ വിവാഹം ചെയ്തു. 1965 ല്‍ വേര്‍പിരിയുന്നത് വരെ ആറോളം ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തു. അഭിനേത്രി എന്നതിന് പുറമെ ഗായിക, എഴുത്തുകാരി എന്ന നിലയിലും അന്ന കരീന പ്രശസ്തയാണ്.
 

Write a comment
News Category