Sunday, August 01, 2021 03:38 AM
Yesnews Logo
Home Crime

ബാറ്ററിയില്‍ ഒളിപ്പിച്ച നിലയില്‍ 38 ലക്ഷം രൂപയുടെ സ്വര്‍ണം

News Desk . Dec 16, 2019
nedumbasseri-gold-smuggling
Crime

ബാറ്ററിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷെറീഫില്‍ നിന്നാണ് 995 ഗ്രാം സ്വര്‍ണം പിടിച്ചത്.

സ്പീക്കറിനകത്തെ റീചാര്‍ജബിള്‍ ബാറ്ററിയില്‍ ഷീറ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അതേസമയം തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണം അലൂമിനിയം ഫോയിലില്‍ കൊണ്ട് പൊതിഞ്ഞിരിക്കുകയായിരുന്നു. സംശയം തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം സ്പീക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണം കാണപ്പെട്ടത്.
 

Write a comment
News Category