Saturday, October 23, 2021 07:13 PM
Yesnews Logo
Home Books

ഭോപ്പാലിലെ ബീഗം ഭരണാധികാരികള്‍ : സ്ത്രീ ശക്തിയുടെഉജ്വലമുഖം

Special Correspondent . Nov 24, 2019
begams_of_bbhoppal_reiew
Books


ഭാരതചരിത്രത്തില്‍സ്ത്രീത്വം ആദരക്കപ്പെടുകയും അംഗീകരിക്കപ്പെടുകയുംചെയ്ത ഒരുകാലഘട്ടം അടയാളപ്പെടുത്തുന്ന ചരിത്രഗാഥയാണ്‌ഭോപ്പാല്‍ ഭരിച്ചിരുന്ന ബീഗം ഭരണാധികാരികളുടെ ജീവിതവും അവരുടെ ഭരണപരമായയാത്രയും.  ഒരുപക്ഷെ കേരളീയര്‍ക്കു അത്ര സുപരിചിതമല്ലാത്ത ചരിത്രത്താളുകളാവും അത്.  1819 മുതല്‍ 1926 വരെ ഏകദേശം 107 വര്‍ഷമാണ് അവര്‍ഭോപ്പാല്‍സ്റ്റേറ്റ് ഭരിച്ചത്. ആധുനിക കാലത്തു പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര രാഷ്ട്രീയവുംസാംസ്‌കാരികവുമായ ഔന്നത്യമാണ് ഇരുനൂറുവര്‍ഷം മുമ്പുള്ള ഭാരതത്തിലെ ഒരുകൊച്ചു സ്റ്റേറ്റില്‍ നിലനിന്നിരുത് എന്നതുവിസ്മയിപ്പിക്കുന്ന വസ്തുതയാണ്. 

ബീഗംരാജപരമ്പരയിലെ പിന്‍മുറക്കാരനും പാക്കിസ്ഥാന്‍ നയതന്ത്രജ്ഞനുമായഷെഹരിയാര്‍എം. ഖാന്‍ എഴുതിയ'ഭോപ്പാലിലെ ബീഗം ഭരണാധികാരികള്‍' എന്ന പുസ്തകംവിരസമായഒരുചരിത്രഗ്രന്ഥമല്ല. മറിച്ച്ഒരുകാലഘട്ടത്തിന്റെസാംസ്‌കാരത്തിന്റെയുംരാഷ്ട്രീയത്തിന്റെയും നേര്‍ചിത്രവും ഭരണമികവുതെളിയിച്ച നാലുവനിതകളുടെ മാനസ്സികവുംവൈകാരികവുമായജീവിതത്തിന്റെ അനുയാത്രയുമാണ്. ഈ പുസ്തകംമലയാളത്തിലേക്കുമൊഴിമാറ്റംചെയ്തിരിക്കുന്നത് പത്രപ്രവര്‍ത്തകയുംഎഴുത്തുകാരിയുമായ ബിന്ദുമില്‍ട്ടനാണ്.

ഭോപ്പാലിന്റെ ഭരണയന്ത്രം നിയന്ത്രിച്ച നാലു വനിതകളാണുഖുദ്‌സിയ ബീഗം, സിക്കന്ദര്‍ ബീഗം, ഷാജഹാന്‍ ബീഗം, ജഹാന്‍ ബീംഗം എന്നിവര്‍.  യാഥാസ്ഥികമുസ്ലീംസമുദായത്തോടും പുരുഷാധിപത്യത്തോടും മാത്രമല്ല ഏതുസമയവും ആക്രമിക്കാന്‍ തയാറായിചുറ്റും നിന്നിരുന്ന രജപുത്തുകളോടും മറാത്തസൈനികരോടും പൊരുതിമുന്നേറിയാണ് അവര്‍ഭോപ്പാല്‍ എന്ന രാജ്യത്തെ നൂറ്റിയേഴുവര്‍ഷം ഭരിച്ചത്.  ഇതില്‍ ഏറ്റവും ശ്രദ്ധേയമായ വസ്തുത ഭൂരിപക്ഷം വരുന്ന ഹിന്ദുസമുദായത്തെയാണു അവര്‍ ഭരിച്ചിരുന്നത്് എന്നതാണ്. അവിടെ നിലനിന്നിരുന്ന മതസൗഹാര്‍ദ്ദവുംഒത്തൊരുമയും നിഷ്്പക്ഷമതികളായ ഭരണാധിപരുടെ ഭരണമികവാണു എടുത്തു കാണിക്കുന്നത്. 

ഭോപ്പാലിലെ ബീഗം പരമ്പര നാലു ബീഗങ്ങളുടെജീവിത ചരിത്രം മാത്രമല്ലസ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രംകൂടിയാണ് നമ്മുടെ മുന്നില്‍ അനാവരണംചെയ്യുന്നത്. വിദേശ ശക്തികള്‍ ഭാരതത്തില്‍വേരൂന്നിയ വഴികളും മറാത്താ-രജപുത്ത് രാജവംശങ്ങളുടെ അടങ്ങാത്ത യുദ്ധക്കലിയും അതിന്റെ പരിണിത ഫലങ്ങളുംഎല്ലാം ബീഗം ഭരണാധികകാരികളുടെ ജീവിതചിത്രീകരണത്തിനിടയില്‍ പരിപൂര്‍ണ്ണമായും നമുക്കു വായിച്ചെടുക്കനാവും.
ഭോപ്പാലിന്റെ രാഷ്ട്രീയ ചരിത്രംരൂപപ്പെടുന്നത് ഇന്നത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മദ്ധ്യേ സ്ഥിതിചെയ്തിരുന്ന തിര എന്ന ഗ്രാമത്തില്‍ നിന്നു ദോസ്ത് മുഹമ്മദു ഖാന്‍ എന്ന സുന്ദരനും ശക്തനുമായ പോരാളിയുടെ ആഗമനത്തോടെയാണ്. 

ഒരുകൂലിപ്പട്ടാളക്കാരനായി ഔറംഗസേബിന്റെസൈന്യത്തില്‍ചേര്‍ന്ന ദോസ്ത് മുഹമ്മദ് തന്റെ കളം മാറ്റിച്ചവിട്ടുന്നതുമുഗള്‍ ഭരണത്തിന്റെ അസ്തമയകാലത്താണ്. രാജ്യമെങ്ങും അരാജകത്വം നടമാടിയിരുന്ന കാലത്താണ്‌ദോസ്ത് മുഹമ്മദ് ഭോപ്പാലില്‍ തന്റെ രാജ്യത്തിനു അടിത്തറ പാകുന്നത്. ലക്ഷ്യ പ്രാപ്തിക്കായി ഏതറ്റം വരെയും പോകാന്‍ തയാറായദോസ്ത് മുഹമ്മദു ഖാന്റെ ജീവിതം ഒരുക്രൈംതില്ലര്‍വായിക്കുന്ന ആവേശത്തോടെയല്ലാതെവായിച്ചു തീര്‍ക്കാന്‍ കഴിയില്ല. ദോസ്ത് മുഹമ്മദില്‍ നിന്നു ഖുദ്‌സിയ ബീഗത്തിലേക്കു ഭരണമെത്തുന്നതിനു മുമ്പു ചരിത്രം നിരവധി നാടകീയ രംഗങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ഖുദ്‌സിയ ബീഗം ഭോപ്പാലിന്റെ ഭരണംകൈയ്യാളുന്നത് അന്നുവരെകാണാത്തചാണക്യ തന്ത്രത്തിലൂടെയാണ്.

ഖുദ്‌സിയയുടെ ഭരണത്തിനു ഒരുലാളിത്യത്തിന്റെമുഖമുണ്ടായിരുന്നു എന്നതായിരുന്നു ഏറെ ആകര്‍ഷകം. കടുത്തയാഥാസ്ഥികമൂല്യങ്ങളിലധിഷ്ഠിതമായിരുന്നു അവരുടെ നയങ്ങള്‍. ജനങ്ങളുമായുള്ള അകലംകുറയ്ക്കാന്‍ അവര്‍ പര്‍ദ്ദ ഉപയോഗിച്ചിരുില്ല. വേഷം മാറി ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് അവരുടെവിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അതുപരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. മാത്രമല്ല പൊതുഖജനാവിലെ ധനം തന്റെസ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഖുദ്‌സിയ ഒരിക്കലും ശ്രമിച്ചിരുന്നില്ല. തന്റെകൊട്ടാരത്തില്‍  നടത്തിയിരുന്ന ഒരുചെറിയ കുടില്‍വ്യവസായത്തില്‍ നിന്നുകിട്ടുന്ന വരുമാനമായിരുന്നു അതിന് അവര്‍ ഉപയോഗിച്ചിരുത്.

ഖുദ്‌സിയുടെ പാത തന്നെ പിന്‍തുടര്‍ന്ന ഭരണമായിരുന്നു സിക്കന്ദര്‍ ബീഗത്തിന്റെയും. അവരുടെ ആദ്യകാല ജീവിതംവളരെ സംഘര്‍ഷഭരിതമായിരുന്നു. ഒരു കഥയെക്കാള്‍ അവിശ്വനീയമായിരുന്നു അത്. പക്ഷെ ഭരണ കര്‍ത്താവെന്ന നിലയില്‍ അവര്‍ വന്‍ വിജയമായിരുന്നു. ഭോപ്പാലിന്റെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍വളരെ പുരോഗതിയുണ്ടാക്കിയ ഭരണമായിരുന്നു അവരുടേത്. എന്നാല്‍ അവരുടെ മകള്‍ഷാജഹാന്റെ ഭരണം മറ്റൊരുതരത്തിലായിരുന്നു. സ്വതവേ ഒരു കവയിത്രിയായിരുന്ന ഷാജഹാന്റെ ഭരണകാലത്തു കലാസാംസ്‌കാരിക രംഗത്തു സജീവമായ ഉണര്‍വാണുണ്ടായത്. 

എന്നാല്‍ അവരുടെ ഭര്‍ത്താവു സിദ്ദിഖ് ഹസന്‍സൃഷ്ടിച്ച ഭരണപ്രതിസന്ധികള്‍, ബ്രിട്ടീഷുകാരുമായുള്ള കലഹങ്ങള്‍ സ്വന്തം മകള്‍ ജഹാനുമായുള്ള അനാരോഗ്യകരമായ ശീതസമരംഎല്ലാംചേര്‍ന്ന് അവരുടെ ജീവിതം ഒരുദുരന്തനാടകമായി പരിണമിക്കുന്നതു ഒരു നോവലിന്റെ ക്യാന്‍വാസിലെന്നപോലെയാണു ഈ പുസ്തകത്തില്‍വായിച്ചെടുക്കാനാവുക. ബ്രിട്ടീഷ് ആധിപത്യത്തിന്റെ അവസാനത്തോടുത്താണ് ജഹാന്‍ തന്റെ ഭരണംതുടങ്ങുന്നത്. 

മികച്ച ഭരണംകാഴ്ചവച്ചിരുന്ന അവരുടെ ജീവിതത്തില്‍ പ്രതിസന്ധിതീര്‍ത്തത് അമിതമായ പുത്രവാത്സല്യം തന്നെയാണെന്നു പറയേണ്ടിവരും. തന്റെ മകന്‍ ഹമീദിനു രാജ്യാവകാശം ലഭിക്കാന്‍അവര്‍ പൊരുതിയതുചെറുതായൊന്നുമല്ല. ഒടുവില്‍ തന്റെമകനെ സിംഹാസനത്തിലേറ്റാന്‍ അവര്‍സ്ഥാനത്യാഗം ചെയ്യുന്നതിലൂടെയാണുഭോപ്പാലിലെ ബീഗം ഭരണത്തിനു അവസാനം കുറിക്കപ്പെടുന്നത്.അക്കാദമിക് ചരിത്രകാര•ാരുടെ ചരിത്ര നിര്‍മ്മിതിയില്‍ നിന്നു വ്യത്യസ്തമായ 'ഭോപ്പാലിലെ ബീഗം ഭരണാധികാരികള്‍' നിഷ്പക്ഷമായി ചരിത്രത്തെ പുനഃര്‍വായിക്കാന്‍ ശ്രമിക്കുന്നു എന്നത്.  ഈ പുസ്തകത്തിന്റെ എടുത്തുപറയേണ്ട മികവാണ്.

Write a comment
News Category