മാമാങ്കം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ഡൊമിനിക് നല്കിയ പരാതിയിലാണു പകര്‍പ്പവകാശ നിയമ പ്രകാരം കേസെടുത്തത്. അതേസമയം ഗോവിന്ദ് എന്ന പ്രൊഫൈല്‍ പേരുള്ളയാളാണു 'ടെലഗ്രാം' ആപ് വഴി സിനിമ അപ്ലോഡ് ചെയ്തത് എന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടവരും കേസില്‍ പ്രതിയാകുമെന്നു സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. കേസില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.