പൊണ്ണത്തടിയ്ക്കു കാരണമാകുന്ന പ്രോട്ടീന്‍ ഘടകങ്ങളെ ശാസ്ത്ര ലോകം കണ്ടെത്തി. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ക്കു പുതിയ കണ്ടുപിടുത്തം പരിഹാരം കാണുമെന്നാണ് കരുതുന്നത് സ്ക്രിപ്സ് റിസേര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് പൊണ്ണത്തടിയും പ്രമേഹവും ഉള്‍പ്പെടെ പല ജീവിത ശൈലീ രോഗങ്ങളുടെ കാരണങ്ങളിലെയ്ക് വെളിച്ചം വീശുന്ന കണ്ടെത്തല്‍ നടത്തിയത്.നേച്ചര്‍ വരികയിലാണ് പഠനങ്ങളെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത് .
പിജിഎംആര്സി2 എന്ന് അറിയപ്പെടുന്ന ഈ പ്രോട്ടീനെ കുറിച്ച് മുന്‍കാലങ്ങളില്‍ ഏറെ പഠനങ്ങള്‍ നടന്നിട്ടില്ല.ഗര്‍ഭപാത്രത്തിലും കരളിലും ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിമായിട്ടാണ് ഇത് കാണപ്പെടുന്നത് .മാംസ കലകളിലാണ് ഈ പ്രോട്ടീനിന്റെ സാന്നിധ്യം ധാരാളമായി കാണുന്നതെന്ന് ഗവേഷകര്‍ പറയുന്നു . പ്രത്യേകിച്ചും ബ്രൗണ്‍ മാംസ കലകളില്‍ .ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നത് ഈ കലകളാണ് . ഈ പ്രോട്ടീന്‍ സാന്നിധ്യം ശരീരത്തില്‍ ഇല്ലാത്ത, കൊഴുപ്പു കൂടിയ ഭക്ഷണം നല്‍കിവന്ന എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും അവ ഗ്ലുക്കോസിനോട് അസഹിഷ്ണുത കാണിയ്ക്കുന്നതായും ഇന്‍സുലിനോട് പ്രതികരിയ്ക്കാതിരിക്കുന്നതും ഗവേഷകര്‍ ശ്രദ്ധിച്ചു .
പ്രമേഹമുള്‍പ്പെടെ പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഈ എലികളില്‍ കണ്ടു .എന്നാല്‍ പിജിഎംആര്സി2 പ്രോട്ടീന്‍ കുത്തിവച്ച പൊണ്ണത്തടിയുള്ള എലികള്‍ പ്രമേഹമുള്പ്പെടയുള്ള രോഗലക്ഷണനാണ് കുറവാണു കാണിച്ചത്. ഭാവിയില്‍ പ്രമേഹ ചികിത്സയില്‍ സഹായകരമാകുന്ന കണ്ടുപിടുത്തമാണിതെന്നു ശാസ്ത്രലോകം കരുതുന്നു