ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനുമുന്നില്‍ ഇരുപത്തിമൂന്നുകാരി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ ഉടന്‍തന്നെ കാന്‍പുരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്തതിന് ഒക്ടോബറില്‍ യുവതി ഒരാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണു പറയുന്നത്.
പരാതിക്കാരിയും പ്രതിയും 10 വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നീട് വിവാഹം കഴിക്കാനാവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ നിരസിച്ചു. പെണ്‍കുട്ടി കേസുകൊടുത്തെങ്കിലും പ്രതി ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ പറഞ്ഞു.