പൗരത്വ ഭേഗതിക്കെതിരെ ഇന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ വയനാട്ടില്‍ ഭാഗികം.കടകമ്പോളങ്ങള്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങളും, ഗവണ്മെന്റ് ഓഫീസുകളും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും, ഓട്ടോ അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലോടുന്നുണ്ട്. കെ.എസ്.ആര്.ടി.സി.ബത്തേരി ഡിപ്പോയിലുള്ള 100 സര്‍വ്വീസുകളില്‍ 66 എണ്ണവും കല്‍പ്പറ്റ ഡിപ്പോയിലെ 70 പതില് 33 എണ്ണവും മാനന്തവാടി ഡിപ്പോയിലെ 64 ല്‍ 45 ഉം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
ദീര്‍ഘദൂര സര്‍വ്വീസ് അടക്കം ഓടുന്നതായാണ് കെ.എസ്.ആര്.ടി.സി വൃത്തങ്ങളില്‍ നിന്നും കിട്ടുന്ന വിവരം. ഉച്ചക്ക് ശേഷം കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഹര്‍ത്താലിനിടെ കെ.എസ്.ആര്.ടി.സി ബസ്സിനു നേരെ വലയിടത്തും കല്ലേറുണ്ടായിട്ടുണ്ട്. പുല്‍പ്പള്ളിയില്‍ ഒന്നും മാനന്തവാടിയില്‍ രണ്ടും കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും കോഴിക്കോടേക്ക് പോയ രണ്ട് ബസ്സ്കളും ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. വയനാട്ടിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തുന്നുണ്ട്.
മാനന്തവാടിയില്‍ പ്രകടനം നടത്തിയ വിവിധ സംഘടനയില്‍ പെട്ട പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പോരാട്ടം നേതാവ് ഷാന്റോ ലാല്‍ ,വെല്‍ഫയര്‍ പാര്‍ട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് സൈദു കുടുവ , എസ്.ഡി.പി. ഐ. ജില്ലാ പ്രസിഡന്റ് നാസര്‍ തുരുത്തിയില്‍ , എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി നൗഫല്‍ , എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്