Monday, April 19, 2021 02:58 AM
Yesnews Logo
Home Sports

സഞ്ജുവിന് അര്‍ദ്ധ സെഞ്ചുറി

News Desk . Dec 17, 2019
sanju-half-century
Sports

സഞ്ജു വി സാംസണ് കേരളത്തിന്റെ ജഴ്സിയില്‍ അര്‍ധ സെഞ്ചുറി. തുമ്പ സെന്റ് സേവേഴ്യസ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരേ ആയിരുന്നു സഞ്ജുവിന്റെ ഫിഫ്റ്റി. 71 പന്തില്‍ 50 റണ്‍സടിച്ച സഞ്ജു എട്ടു ബൗണ്ടറികള്‍ കണ്ടെത്തി. സഞ്ജുവിന്റെ കരിയറിലെ 12-ാം ഫസ്റ്റ് ക്ലാസ് അര്‍ധ സെഞ്ചുറി കൂടിയാണിത്.

മത്സരം 38 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റിന് 105 റണ്‍സെന്ന നിലയിലാണ് കേരളം. രാഹുല്‍ പി(5), ജലജ് സക്സേന (9), സച്ചിന്‍ ബേബി (10) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്‍മാര്‍.

ആദ്യമത്സരത്തില്‍ ഡല്‍ഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ മൂന്ന് പോയന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം.

Write a comment
News Category