Friday, January 22, 2021 11:43 PM
Yesnews Logo
Home Videos

ഷൂട്ടിങ്ങിനായി ആമിര്‍ ഖാന്‍ കേരളത്തില്‍

News Desk . Dec 17, 2019
Videos

ലോകമെമ്പാടും ആരാധകരുള്ള സിനിമാ താരമാണ് ആമിര്‍ ഖാന്‍. ഇപ്പോള്‍ രണ്ടുദിവസത്തെ ഷൂട്ടിങ്ങിനായി ആമിര്‍ ഖാന്‍ മൂന്നാറില്‍ എത്തിയിരിക്കുകയാണ്. ലാല്‍ സിങ് ചദ്ധ എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ആമീര്‍ ഖാന്‍ മൂന്നാറില്‍ എത്തിയത്.

ചിത്തിരപുരത്തിനു സമീപമുള്ള പനോരമിക് വ്യൂ എന്ന നക്ഷത്ര ഹോട്ടലിലാണ് താരം എത്തിയത്. സ്വകാര്യ ഹെലികോപ്റ്റിലെത്തിയ അദ്ദേഹം ഹോട്ടലിലെ ഹെലിപ്പാഡില്‍ ആണ് ഇറങ്ങിയത്.

ചിത്രത്തിന്റെ ഡയറക്ടര്‍ അദ്വൈത്ചന്ദ്രനാണ്. ഗ്യാപ് റോഡിലെ ഷൂട്ടിങ്ങിനുശേഷം ഉച്ചയോടെ താരം റോഡുമാര്‍ഗം കൊല്ലത്തേക്ക് പോകുകയും ചെയ്തു.
 

Write a comment
News Category