കൊല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ പോലീസ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് കിരീടം ഉയര്‍ത്തി. ഇന്ന് നടന്ന ഫൈനലില്‍ സിആര്‍പിഎഫിനെ തോല്‍പ്പിച്ചാണ് കേരളം കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. ബബ്ലു ആണ് കേരള പോലീസിനായി രണ്ടു ഗോളുകളും നേടിയത്. കേരള പോലീസ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദേശീയ കിരീടം നേടുന്നത്.
അവസാനമായി 2013ല്‍ ആയിരുന്നു കേരള പോലീസ് ദേശീയ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയത്. സെമി ഫൈനലില്‍ ആസാം റൈഫിള്‍സിനെ പരാജയപ്പെടുത്തിയാണ് കേരള പോലീസ് ഫൈനലില്‍ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കേരള പോലീസിന്റെ സെമിയിലെ വിജയം.