പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഐപിഎല്‍ താരലേലത്തെ ബാധിക്കില്ല. ഐപിഎല്‍ താരലേലം മുന്‍ നിശ്ചയ പ്രകാരം 19ന് തന്നെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലേലത്തിനായി ടീമുകളിലൊന്നായ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം മാനേജ്മെന്റ് ചൊവ്വാഴ്ച വൈകീട്ട് കൊല്‍ക്കത്തയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
'ഐപിഎല്‍ താരലേലത്തില്‍ മാറ്റമുണ്ടാവില്ല. ടീമുകള്‍ ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ചയുമായി കൊല്‍ക്കത്തയിലെത്തും,' സീനിയര്‍ ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐപിഎല്‍ 2020നുള്ള താരലേലത്തിനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 971 പേരാണ്. രജിസ്റ്റര്‍ ചെയ്തതവരില്‍ 258 പേര് വിദേശ താരങ്ങളാണ്. 8 ടീമുകളിലായി 73 ഒഴിവുകളിലേക്കായി 713 ഇന്ത്യന്‍ താരങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, 332 പേരെയാണ് അന്തിമ ലേലത്തിലേക്ക് തിരഞ്ഞെടുത്തത്. ഇത്തവണ, അന്തിമ പട്ടികയില്‍ 5 കേരള താരങ്ങളും ഇടം നേടിയിട്ടുണ്ട്.