Monday, January 25, 2021 07:06 PM
Yesnews Logo
Home News

ജാമിയ ഹീറോയുടെ തനിനിറം പുറത്ത് : മതേതരവാദിയല്ലെന്ന് ലദീദ ഫര്‍സാന

സ്വന്തം ലേഖകന്‍ . Dec 17, 2019
ladeeda-farsana-jamiya
News

ജാമിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മാധ്യമങ്ങളും ഒരു വിഭാഗം ഇംഗ്ലീഷ് മാധ്യമങ്ങളും വിരാംഗനയായി വാഴ്ത്തിയ ലദീദ ഫര്‍സാനയുടെ തനിനിറം പുറത്തായി.താന്‍ മതേതരവാദിയല്ലെന്ന് തുറന്നു പറഞ്ഞ് കൊണ്ടുള്ള ലദീദയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് .മതേതര  മൂല്യങ്ങളെ അവര്‍ പുച്ഛിക്കുന്നുമുണ്ട്.

 

ഫെയ്ബുക്ക് പേജിലൂടെ വര്‍ഗീയവിഷം വിറ്റു വിഷം ചീറ്റുന്ന ലദീദ മതേതരത്വത്തിന്റെ ഭാരം ചുമക്കാന്‍ തനിക്കാവില്ലെന്ന് തുറന്നുപറയുന്നു 
തീവ്ര മുസ്ലിം വിഭാഗീയത പിന്തുടരുന്നു വെന്ന് തുറന്നു പ്രഖ്യാപിക്കുന്ന ലദീദയുടെ ഫെയ്ബുക്ക് കമന്റുകള്‍ ഇവരെ മാധ്യമങ്ങളിലൂടെ പിന്തുണച്ചവരെ ഞെട്ടിച്ചിരിക്കുകയാണ് 

 

 

പരസ്യമായി ഇസ്ലാമിനും മത താല്പര്യങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊള്ളുന്നുവെന്ന് ജാമിയ  ഹീറോ പ്രഖ്യാപിച്ചതോടെ മതേതരവാദികളും വെട്ടിലായി .തീവ്ര വിഭാഗീയ മുസ്ലിം നേതൃത്വം പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരങ്ങളെ ഹൈജാക്ക് ചെയ്തതിന് തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്‌

 

Photo Courtesy :FB

രാജ്യം  പിന്തുടരുന്ന മതേതര മൂല്യങ്ങളെ പരമ പുച്ഛത്തോടെ കാണുന്നവര്‍ തന്നെയാണ് സമരത്തിന് പിന്നില്‍  ചരട് വലിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം സംശയിച്ചിരുന്നു.മതേതരത്വത്തെ പരസ്യമായി തള്ളിപ്പറയുന്ന ലദീദയെ പോലുള്ളവരെ കുറിച്ച് കൂടുതല്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

Photo Courtesy :FB

ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ  എസ്‌ഐയുടെ സെക്രട്ടറിയായ ഷിയാസ് പെരുമാതുറയാണ് ലദീദയുടെ ഭര്‍ത്താവ്.ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്‍ഡ് റസിസ്റ്റന്‍സിന്റെ ഡയറക്ടര്‍ കൂടിയാണ് ജമാഅത്തി യുവ നേതാവായ ഷിയാസ്.ആരോപണത്തെക്കുറിച്ച് ലദീദ ഇതുവരെ പ്രതികരിച്ചിട്ടില്ല


 

Write a comment
News Category