Monday, April 19, 2021 02:10 AM
Yesnews Logo
Home News

കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നു

സ്വന്തം ലേഖകന്‍ . Dec 18, 2019
kuwait-ministry
News

കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നു. ഷൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭയാണ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 

മുന്‍ സര്‍ക്കാരില്‍ വിദേശകാരക്യ വകുപ്പ് കൈകാര്യം ചെയ്തയാളാണ് ഷൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹി. മൂന്നു വനിതകളെയും രാജകുടുംബത്തില്‍ നിന്നുള്ള രണ്ട് പുതുമുഖങ്ങളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈറ്റില്‍ നിലവിലെ പാര്‍ലമെന്റ് വന്നതിനു ശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭയാണ് അധികാരമേറ്റത്. ചരിത്രത്തില്‍ ആദ്യമായി കുവൈറ്റ് ആഭ്യന്തര മന്ത്രിയുടെ ചുമതല രാജ കുടുംബത്തിനു പുറത്തു നിന്നുള്ളയാളാണ് എന്നതാണ് പുതിയ മന്ത്രിസഭയുടെ പ്രത്യേകത.

Write a comment
News Category