Monday, April 19, 2021 02:16 AM
Yesnews Logo
Home Sports

ഇന്ന് എല്‍ ക്ലാസികോ, ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

News Desk . Dec 18, 2019
el-clasico
Sports

സീസണിലെ ആദ്യ എല്‍ ക്ലാസികോ ഇന്ന് നടക്കും. കാറ്റലോണിയന്‍ പ്രതിഷേധങ്ങള്‍ കാരണം മാറ്റിവെച്ച എല്‍ ക്ലാസികോ ഇന്നും പ്രതിഷേധക്കാരുടെ ഭീഷണിക്കിടയില്‍ വെച്ചാണ് നടക്കുന്നത്. ബാഴ്‌സലോണ ഹോന്‍ ഗ്രൗണ്ടില്‍ സിദാന്റെ റയല്‍ മാഡ്രിഡ് എത്തുമ്‌ബോള്‍ തീപാറുന്ന പോരാട്ടം ഉറപ്പ്. ലീഗില്‍ ആര് ഒന്നാം സ്ഥാനം സ്വന്തമാക്കും എന്ന് തീരുമാനിക്കുന്നതും ഈ മത്സരമായിരിക്കും.

ഇപ്പോള്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ലീഗില്‍ തുല്യ പോയന്റ് ആണ്. രണ്ട് ടീമുകളും 35 പോയന്റുമായി ലീഗില്‍ ഒപ്പത്തിനൊപ്പം. മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തില്‍ മാത്രം ബാഴ്‌സലോണ മുന്നില്‍. അവസാന 11 മത്സരങ്ങളില്‍ അപരാചിതര്‍ ആയാണ് റയല്‍ മാഡ്രിഡ് എത്തുന്നത്. ഹസാര്‍ഡ് ഇല്ലായെങ്കിലും ഒരു മത്സരം വിജയിക്കാനുള്ള മികച്ച സ്‌ക്വാഡുമായാണ് റയല്‍ കാറ്റലോണിയന്‍ മണ്ണിലേക്ക് യാത്ര തിരിക്കുന്നത്..

ബാഴ്‌സലോണയ്ക്ക് പരിക്ക് കാരണം രണ്ട് പ്രധാന താരങ്ങള്‍ ഇന്നില്ല. മധ്യനിര താരം ആര്‍തുറും ഡെംബലെയും സ്‌ക്വാഡില്‍ തന്നെ ഇടം പിടിച്ചില്ല. ആര്‍തുറിന്റെ അഭാവത്തില്‍ ആര് ഡിയോങ്ങിനൊപ്പം മധ്യനിരയില്‍ ഇറങ്ങും എന്നത് വാല്വെര്‍ദെയ്ക്ക് ചെറിയ തലവേദന നല്‍കും. മെസ്സി തന്നെയാകും ബാഴ്‌സലോണയുടെ ഇന്നത്തെയും കരുത്ത്. മെസ്സി, ഗ്രീസ്മന്‍, സുവാരസ് സഖ്യം ആദ്യമായി ഒരുമിച്ച് ഇറങ്ങുന്ന എല്‍ ക്ലാസികോ കൂടിയാണിത്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. 

Write a comment
News Category