Monday, April 19, 2021 03:03 AM
Yesnews Logo
Home Business

വീസ കൃത്രിമം, നികുതി വെട്ടിപ്പ്;  ഒത്തുതീര്‍പ്പാക്കാന്‍ ഇന്‍ഫോസിസ്

News Desk . Dec 18, 2019
infosis
Business



ജീവനക്കാരുടെ രേഖകളില്‍ കൃത്രിമം കാണിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ പിഴയൊടുക്കി ഒത്തുതീര്‍പ്പാക്കാന്‍ തയാറായി പ്രമുഖ ഐടി കമ്പനി ഇന്‍ഫോസിസ്. കലിഫോര്‍ണിയയിലെ കേസിലാണ് എട്ടു ലക്ഷം ഡോളര്‍ (ഏകദേശം 56 കോടി രൂപ) പിഴ അടയ്ക്കാന്‍ ഇന്‍ഫോസിസ് തയാറായതെന്ന് അവിടത്തെ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെസെറ പറഞ്ഞു.

2006നും 2017നും ഇടയില്‍ അഞ്ഞൂറോളം പേര്‍ ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ബി1 വീസയിലാണു കലിഫോര്‍ണിയയില്‍ ജോലിയെടുത്തിരുന്നത്. എച്ച്1ബി വീസ ആയിരുന്നു ഇവര്‍ക്കു വേണ്ടിയിരുന്നത്. വീസാ രേഖകളില്‍ കൃത്രിമം കാണിച്ചതിലൂടെ കലിഫോര്‍ണിയയിലെ തൊഴില്‍ സംബന്ധമായ നിരവധി നികുതികള്‍ ഇന്‍ഫോസിസിന് അടയ്‌ക്കേണ്ടി വന്നില്ല. വീസയിലെ വ്യത്യാസം കാരണം ജീവനക്കാര്‍ക്കു കുറഞ്ഞ വേതനമേ കൊടുത്തിരുന്നുള്ളൂ എന്നും ബെസെറ പറഞ്ഞു.

വിസില്‍ബ്ലോവര്‍ ജാക് ജെയ് പാമര്‍ 2017ല്‍ ഫയല്‍ ചെയ്ത പരാതിയിലാണു കമ്പനിക്കെതിരെ നടപടി തുടങ്ങിയത്. എന്നാല്‍ ആരോപണങ്ങളെല്ലാം ഇന്‍ഫോസിസ് നിഷേധിച്ചു. തെറ്റായ യാതൊന്നും ചെയ്തിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു. രേഖകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2017ല്‍ ന്യൂയോര്‍ക്കില്‍ ഒരു മില്യന്‍ ഡോളര്‍ ഇന്‍ഫോസിസ് പിഴയൊടുക്കിയിരുന്നു.
 

Write a comment
News Category