ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് മൂന്ന് മത്സര പരമ്പരയില്‍ നിലനില്ക്കാന് ഇന്ന് ജയം അനിവാര്യമാണ്.
രണ്ടു മാറ്റങ്ങളുമായാണ് വിന്‍ഡീസ് പരമ്പര പിടിക്കാനിറങ്ങുന്നത്. പരിക്കുമൂലം ആദ്യ ഏകദിനത്തില്‍ നിന്നും വിട്ടുനിന്ന ഓപ്പണര്‍ എവിന്‍ ലൂയിസ് ടീമില്‍ തിരിച്ചെത്തി. സ്പിന്നര്‍ ഖാരി പിയേറിന് ഇന്ന് അരങ്ങേറ്റമാണ്.
സുനില്‍ ആംബ്രിസ്, ഹെയ്ഡന് വാല്‍ഷ് ജുനിയര്‍ എന്നിവരെ ഒഴിവാക്കി. ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരം പേസര്‍ ഷാര്‍ദുല്‍ ഠൂക്കൂറിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പരമ്പരയില്‍ നിലനില്ക്കാനിറങ്ങുന്നത്. അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരെ അണിനിരത്തി അഞ്ചാം ബൗളറെന്ന തലവേദന മറികടക്കാനായിരുന്നു നായകന് വിരാട് കോഹ്ലിയുടെ തീരുമാനം.