രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ ബംഗാളിന് 68 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് 307 റണ്‍സില്‍ അവസാനിച്ചു. വാലറ്റത്ത് ഷഹബാസ് അഹമ്മദ് പൊരുതി നേടിയ അര്‍ധ സെഞ്ചുറിയാണ് ബംഗാളിന് തുണയായത്. 50 റണ്‍സ് നേടിയ ഷഹബാസ് ഏഴാം വിക്കറ്റില്‍ അര്‍ണാബ് നന്ധിക്ക് (29) ഒപ്പം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
237/6 എന്ന നിലയിലാണ് ബംഗാള്‍ രണ്ടാം ദിനം തുടങ്ങിയത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 239 റണ്‍സില്‍ അവസാനിച്ചിരുന്നു.രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ പി.രാഹുലിനെ നഷ്ടമായി. സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് രാഹുലിനെ അശോക് ദിന്‍ഡ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.