പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ചരിത്രകാരന് രാമചന്ദ്ര ഗുഹ അറസ്റ്റില്‍. ബംഗളൂരുവിലാണ് രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റു ചെയ്തത്.ബംഗളൂരു ടൗണ്‍ ഹാളിനു മുന്നില്‍ പ്ലക്കാര്‍ഡുമായി എത്തി പ്രതിഷേധിച്ചതോടെയാണ് രാമചന്ദ്ര ഗുഹയെ കസ്റ്റഡിയിലെടുത്തത്. ഇവിടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ രാമചന്ദ്ര ഗുഹ നേതൃത്വം നല്‍കിയിരുന്നു.
എന്നാല്‍ കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ രാമചന്ദ്ര ഗുഹ ഒറ്റയ്ക്കു പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.അതേസമയം ഗാന്ധിയുടെ പോസ്റ്ററേന്തിയതിനാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് രാമചന്ദ്ര ഗുഹ ആരോപിച്ചു.