Sunday, August 01, 2021 03:48 AM
Yesnews Logo
Home News

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് എത്തില്ല

News Desk . Dec 19, 2019
dileep-absent-in-court-to-watch-visuals-of-actress-attack-case
News

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് വിചാരണ കോടതിയില്‍ എത്തില്ല.ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.ദീലീപ് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.ദിലീപിന് വേണ്ടി മുംബൈയില്‍ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും കോടതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ പകര്‍പ്പ് അനുവദിക്കാതെ ഉപാധികളോടെ കാണാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.കേസിലെ മറ്റ് പ്രതികളേയും ഇന്ന് കോടതിയില്‍ പോലീസ് ഹാജരാക്കിയിട്ടുണ്ട്. പള്‍സര്‍ സുനി, മണികണ്ഠന്‍, മാര്‍ട്ടിന്‍, വിജീഷ് എന്നിവര്‍ കോടതിയില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്.
 

Write a comment
News Category