Saturday, October 23, 2021 07:48 PM
Yesnews Logo
Home News

 ഡിവൈഎഫ്‌ഐ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

News Desk . Dec 19, 2019
conflict-in-dyfi-rajbhavan-march
News



ദില്ലിയില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പിന്നാലെ എസ്എഫ്‌ഐയുടെ നേതൃത്വത്തിലും രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ഇവര്‍ക്കു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Write a comment
News Category