മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ അനധികൃതമായി കടത്തികൊണ്ടുവരികയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തു.കെ.എസ്.ആര്.ടി.സി ബസ്സിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി അര്ജുന് മാണിക്കിന്റെ കൈയ്യില്‍ നിന്നാണ് 77.663 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടിയത്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവരുകയായിരുന്നു.പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ 24 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
പിടിച്ചെടുത്ത സ്വര്‍ണ്ണം വയനാട് സെയില്‍സ് ടാക്സ് ഇന്റലിജന്റ്സ് വിഭാഗത്തിന് കൈമാറിയി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് സര്‍ക്കിള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി. എം. ന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലീം, പ്രിവന്റീവ്ഓഫീസര്‍മാരായ കെ. ശശി, കെ. എം. സൈമണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഘു.വി, അജേഷ് വിജയന് എന്നിവര്‍ പങ്കെടുത്തു.