വായുവില്‍, നിന്ന് വെള്ളം ഉത്പാദിപ്പിച്ചു കിയോസ്കുകളില്‍ കൂടി ലഭ്യമാക്കുന്ന നൂതന സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലാണ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ മേഘ ദൂത് എന്ന് പേരിട്ടിരിക്കുന്ന കിയോസ്ക് സ്ഥാപിച്ചിരിക്കുന്നത്.ലിറ്ററിന് അഞ്ചു രൂപയാണ് വില.മെയ്ക് ഇന്‍ ഇന്ത്യ' യ്ക്കു കീഴില്‍ മൈത്രി അക്വാ ടെക് എന്ന കമ്പനിയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത് . ഒരു ദിവസം ആയിരം ലിറ്റര്‍ വെള്ളം കിയോസ്കിലൂടെ ഉല്പാദിപ്പിയ്ക്കും.റെയില്‍വേ മന്ത്രി പിയുഷ് ഗോയലാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കു വച്ചതു .
അന്തരീക്ഷത്തില്‍ നിന്നും ആവാഹിയ്ക്കുന്ന വായുവിനെ നനഞ പ്രതലത്തിലൂടെ കടത്തി വിട്ടു കിട്ടുന്ന ജലം ടാങ്കില്‍ ശേഖരിച്ചു അതിനെ ധാതു സമ്പുഷ്ടമാക്കിയാണ് കിയോസികില് എത്തിക്കുന്നത്.യാത്രക്കാര്‍ സ്വന്തമായി കുപ്പി കൊണ്ടുവന്നാല്‍ ലിറ്ററിന് അഞ്ചു രൂപയ്ക്കു വെള്ളം കിട്ടും . 300 മില്ലി ലിറ്ററിന്റെ ഒരു ഗ്ലാസ് വെള്ളത്തിന് ഗ്ലാസടക്കം മൂന്നു രൂപയാണ്. സ്വന്തമായി ഗ്ലാസ്സ് കയ്യിലുണ്ടെങ്കില്‍ അതേ അളവ് വെള്ളം രണ്ടു രൂപയ്ക്കു കിട്ടും .