Saturday, October 23, 2021 09:09 PM
Yesnews Logo
Home News

യെസ് ന്യൂസും വേള്‍ഡ് മലയാളി ഫെഡറേഷനും സംയുക്ത സംരംഭത്തിന് 

News Desk . Dec 19, 2019
yes-news-and-wmf-for-joint-venture
News


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഭാഷാ ചാനലായ യെസ് ന്യൂസും ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടയായ വേള്‍ഡ് മലയാളി ഫെഡറേഷനും (ഡബ്യൂഎംഎഫ്) സംയുക്ത സംരംഭത്തിന് ധാരണയായി.യെസ്സ് ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസും ഡബ്യൂഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലും ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചു.

 

 

ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്യൂഎംഎഫിന് ലോകമെങ്ങും 120 ഓളം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. മലയാളി സമൂഹത്തിന്റെ സംസ്‌കാരിക-സാമൂഹിക പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് സംയുക്ത സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

പ്രവാസികളായ മലയാളികളുടെ അനുദിന ജീവിതസ്പന്ദനങ്ങള്‍ അപ്പപ്പോള്‍ തന്നെ സംപ്രേക്ഷണം ചെയ്യാനും പ്രേക്ഷകരിലെത്തിക്കാന്‍ സംയുക്ത സംരംഭം വഴി തുറക്കും..വാര്‍ത്താശേഖരണത്തിനും കലാ-സംസ്‌കാരിക, സാമൂഹിക ഒത്തുചേരലിനും ഏകോപനത്തിനും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി കഴിഞ്ഞു. 

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കോഡിനേറ്ററായ വര്‍ഗ്ഗീസ് പഞ്ഞിക്കാരന്‍,  ഏഷ്യന്‍ കോഡിനേറ്റര്‍ സിറിള്‍ സഞ്ജു ജോര്‍ജ് എന്നിവരാണ് സംയുക്ത സംരംഭത്തെ ഏകോപിപ്പിക്കുന്നത്.

 

 

ആലപ്പുഴയില്‍ നിന്ന് ഓസ്ട്രിയയിലെത്തിയ വര്‍ഗ്ഗീസ് പഞ്ഞിക്കാരന്‍ യൂറോപ്പിലെ സാമൂഹ്യസാംസ്‌കാരിക ലോകത്ത് നിറസാന്നിധ്യമാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ പഞ്ഞിക്കാരന്‍ ഓസ്ട്രിയന്‍ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രവാസികളെക്കുറിച്ചും കുടിയേറ്റക്കാരെക്കുറിച്ചും ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള  സിറില്‍ സഞ്ജു ജോര്‍ജ്ജ് കോട്ടയം സ്വദേശിയാണ്.മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രൈവറ്റ് സെക്രട്ടറികൂടിയായ സിറില്‍ സഞ്ജു ജോര്‍ജ്ജ്  2006 മുതല്‍ 2014 വരെ വിദേശ ഇന്ത്യക്കാരുടെ വാര്‍ഷിക സമ്മേളനമായ പ്രവാസി ഭാരതീയ ദിവസ് വിജയകരമായി സംഘടിപ്പിച്ചവരില്‍ മുന്‍നിരക്കാരനാണ്. 

ലോകത്തെ വിവിധ ഭുഖണ്ഡങ്ങളില്‍ താമസിക്കുന്നവരെ ഏകോപിപ്പിക്കാന്‍ മേഖലാ കോഡിനേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.മാധ്യമപ്രവര്‍ത്തകയും ഗവേഷകയുമായ സിന്ധുസജീവ് ഏഷ്യയിലെ രാജ്യങ്ങളെ ഏകോപിപ്പിക്കും.ആസ്ട്രലിയയിലെ പ്രമുഖ കലാകാരിയും ഐടി പ്രൊഫഷണലുമായ സ്മിത ആന്റണി ആസ്‌ട്രേലിയ ,ഓഷ്യാനിയ രാജ്യങ്ങളെ ഏകോപിപ്പിക്കും.

 

 

മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യക്തിത്വമായ സെബാസ്റ്റ്്യന്‍ ലെനിസ്, ഗള്‍ഫ് , യൂറോപ്പ് രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആഫ്രിക്കയിലെ സാസ്‌കാരിക രംഗത്തെ നിറസാനിദ്ധ്യമായ റജീഫ് അബ്ദുള്‍ കരീം ആഫ്രിക്ക ,അമേരിക്കന്‍ രാജ്യങ്ങളെ ഏകോപിപ്പിക്കും. ആഫ്രിക്കയിലെ ടോഗോയിലാണ്  റജീഫ് സ്ഥിരതാമസമാക്കിയിട്ടുള്ളത്.

 

 

മലപ്പുറത്തെ നിലമ്പൂരില്‍ നിന്ന് ഓസ്ട്രിയയിലെത്തി സ്ഥിരതാമസമാക്കിയ  പ്രിന്‍സ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിലാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ലോകത്തെ ഏറ്റവുമധികം വേരുകളുള്ള പ്രസ്ഥാനമായി മാറിയത്.120 രാജ്യങ്ങളില്‍ യൂണിറ്റുകളും 150ഓളം രാജ്യങ്ങളില്‍ പ്രതിനിധികളും ഡബ്യൂഎംഎഫിനുണ്ട്.

മലയാള ഭാഷയുടെ പ്രോത്സാഹനത്തിനും സംസ്‌കാര വ്യാപനത്തിനും സംയുക്ത സംരംഭം ഊന്നല്‍ കൊടുക്കുമെന്ന് മില്‍ട്ടന്‍ ഫ്രാന്‍സിസും പ്രിന്‍സ് പള്ളിക്കുന്നേലും അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെ ഗ്രഹാതുരത്വം നിറഞ്ഞ ജീവിത കാഴ്ചകള്‍  നന്മ ചോരാതെ പുറംലോകം  അറിയിക്കാന്‍ സംയുക്ത മാധ്യമ സംരംഭം വഴി തുറക്കുമെന്ന് ഇരുവരും പറഞ്ഞു.

Write a comment
News Category