നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്ത് പ്രതിഷേധക്കാരെ മംഗളൂരുവില്‍ പോലീസ് വെടിവെച്ചു.
രണ്ടുപേര്‍ കൊല്ലപ്പെട്ടു.ജലീല്‍( 49) നൗസീര്‍ (23) എന്നിവരാണ് കൊല്ലപ്പെട്ടത്.പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധം അക്രമാസക്തമായപ്പോഴാണ് പോലീസ് വെടിവെച്ചത്.പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തി വീശി.
തുടര്‍ന്നും പിരിഞ്ഞുപോകാതെ കല്ലേറ് തുടര്‍ന്നപ്പോഴാണ് വെടിവെപ്പ് നടന്നത്.അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചെങ്കിലും പ്രകടനക്കാര്‍ അത് വകവച്ചില്ല.
ഹെല്‍മറ്റ് ധാരികളായ പ്രതിഷേധക്കാര്‍
ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ പൊലീസിനു നേരെ അതിശക്തമാം വിധത്തില്‍ കല്ലേറ് നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമം തുടങ്ങിയതോടെ കടകളടച്ചു, വാഹനങ്ങള്‍ നിരത്തില്‍ നിന്നും പിന്‍വാങ്ങി.നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും നിരീക്ഷിച്ചുവരികയാണ്.