പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം. ഉത്തര്‍പ്രദേശില്‍ ലക്നൗ, ആഗ്ര, പ്രയാഗ് രാജ് ഉള്‍പ്പെടെ 11 നഗരങ്ങളിലാണ്ഇന്റര്നെറ്റ് നിയന്ത്രണം. ലഖ്നൗവില്‍ നാളെ വരെ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മധ്യപ്രദേശില്‍ 44 ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നടന്ന പ്രതിഷേധം ഇന്നലെ അക്രമാസക്തമായി. ഒരാള്‍ വെടിയേറ്റ് മരിച്ചു. എന്നാല്‍ പൊലീസ് വെടിവെച്ചില്ലെന്ന് യുപി ഡിജിപി വ്യക്തമാക്കി. ഓള്‍ഡ് ലക്നൗ മേഖലയില്‍ ഒരു പൊലീസ് ഔട്ട് പോസ്റ്റ് കത്തിച്ചു. പൊലീസ് വാന്‍ ഉള്‍പ്പടെ മുപ്പതോളം വാഹനങ്ങള്‍ അഗിനിക്കിരയാക്കി. മാധ്യമങ്ങളുടെ നാല് ഒബി വാനുകള്‍ കത്തിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.