Saturday, October 23, 2021 08:15 PM
Yesnews Logo
Home News

സവാളക്ക് പിന്നാലെ ഇഞ്ചിയും വിലക്കുതിപ്പിലേയ്ക് :  ലാഭം കൊയ്യാന്‍ ഇടനിലക്കാര്‍ സജീവം 

Milton Francis . Dec 20, 2019
jinger-price-hike-followed-by-onion
News


ഇത്തവണ ഇഞ്ചിക്ക് വന്‍ വിലവരാന്‍ സാധ്യതയെന്ന് സൂചന.ഇന്ത്യയില്‍ പ്രധാനമായും ഇഞ്ചി കൃഷി ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലുമാണ്. ഇതില്‍ തന്നെ കേരളത്തിലെ വയനാട്ടിലും, തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും ചുരുങ്ങിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷിയുള്ളത്.ഭൂരിഭാഗം ഇഞ്ചി പാടങ്ങളുള്ളത് കര്‍ണ്ണാടക സംസ്ഥാനത്താണ്.

 എന്നാല്‍ കഴിഞ്ഞ തവണയുണ്ടായ അതിവര്‍ഷവും പ്രളയവും കര്‍ണ്ണാടകയിലെ  ഇഞ്ചി കൃഷിയെ വലിയ തോതിലാണ് ബാധിച്ചത്. കേരളത്തിലെ കര്‍ഷകര്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന എച്ച്.ഡി.കോട്ട, കെ.ആര്‍.നഗര്‍, സര്‍ഗ്ഗൂര്‍, കുശാല്‍ നഗര്‍ ഉള്ളലി തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം 2500 ഏക്കര്‍ സ്ഥലത്തെ ഇഞ്ചിയാണ് വെള്ളത്തില്‍ മുങ്ങി നശിച്ചത്.

അതിവര്‍ഷം മൂലം കേട് പടര്‍ന്ന് പിടിച്ച് നശിച്ചത് ഇതിന് പുറമേയാണ്.നട്ട ഇഞ്ചിയില്‍ ദക്ഷിണേന്ത്യയില്‍ 60% നശിച്ചുപോയതായാണ് കര്‍ഷകര്‍ കണക്കാക്കിയിരിക്കുന്നത്. അവശേഷിക്കുന്ന നാല്‍പ്പത് ശതമാനം ഇഞ്ചിയില്‍ 20% ഇഞ്ചി പുനര്‍ കൃഷിക്കായി വിത്തിന് മാറ്റി വക്കേണ്ടതായും ഉണ്ട്. അവശേഷിക്കുന്ന 20 % ഇഞ്ചി കൊണ്ട് വേണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളടക്കം രാജ്യത്തിനാവശ്യമായ പച്ചക്കറിക്കും മരുന്നിനുമുള്ള ആവശ്യം നിര്‍വ്വഹിക്കാന്‍ .

 

മാര്‍ക്കറ്റിന്‍ ഇഞ്ചി ലഭ്യത കുറഞ്ഞെങ്കിലും  വിലയില്‍ മാറ്റങ്ങള്‍ ഒന്നും വരാത്തതാണ് കര്‍ഷകരെ വിഷമിപ്പിക്കുന്നത്.ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത് കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമുള്ള വന്‍ ലോബിയുടെ മാര്‍ക്കറ്റിലുള്ള കൈ കടത്തലാണ്.ഫെബ്രുവരി - മാര്‍ച്ചില്‍ കൃഷിയിറക്കുന്ന ഇഞ്ചി വിളവെടുപ്പിന് കാലമാകുന്നത് ഡിസംമ്പര്‍ ജനുവരി കാലത്താണ് ഏക്കറിന് ഒരു  ലക്ഷം മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം വരെ പാട്ടം നല്‍കുന്ന കര്‍ഷകരുടെ എഗ്രിമെന്റ് കാലാവധി തീരുന്നതുവരെ മാര്‍ക്കറ്റ് താഴ്ത്തി പിടിക്കുന്നതാണ് കച്ചവടക്കാര്‍ പൊതുവെ ചെയ്യുന്നത്.

ഇത്തവണ വന്‍ വിലവര്‍ദ്ധനവിനുള്ള സാധ്യത മുന്നില്‍ കണ്ട് ചുരുങ്ങിയ നിരക്കില്‍  ഇഞ്ചി മൊത്തത്തില്‍ പാട്ടത്തിനെടുക്കുന്നുമുണ്ട്. ഒരു ഏക്കര്‍ കൃഷി ചെയ്യാനായി ശരാശരി അഞ്ചര ലക്ഷം രൂപയോളമാണ് കര്‍ഷകന് ചിലവാകുന്നത്. മോശമല്ലാത്ത വിളവും വിലയും കിട്ടിയാല്‍ മാത്രമേ കര്‍ഷകന് എന്തെങ്കിലും നീക്കിയിരിപ്പുണ്ടാവുകയുള്ളൂ. 

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 60 കിലോ ഉള്ള ഒരു ചാക്ക്  ഇഞ്ചിക്ക് ഏകദേശം മൂവായിരത്തോളമായിരുന്നു കര്‍ഷകന് വില ലഭിച്ചത് ജൂണ്‍ , ജൂലൈ മാസമായതോടെ ഇഞ്ചി വില കുതിച്ചുയര്‍ന്ന് പതിനൊന്നായിരമായി മാറിയിരുന്നു. ജൂണ്‍ മാസമായപ്പോഴേക്കും 85% കര്‍ഷകരും ഇഞ്ചി പറിച്ച് വിറ്റിരുന്നു . കര്‍ഷകരില്‍ നിന്നും സംഭരിച്ച ഇഞ്ചി സംഭരിച്ച് സൂക്ഷിച്ച ഇടനിലക്കാര്‍ മാര്‍ക്കറ്റില്‍ കൃത്രിമക്ഷാമം ഉണ്ടാക്കിയാണ് വന്‍ ലാഭം കൊയ്തത്.

ഇത്തവണയും ഇടനിലക്കാര്‍ സമാനതന്ത്രം പയറ്റുന്നുണ്ട് എന്നാണ് കര്‍ണ്ണാടകയില്‍ ഇഞ്ചി കൃഷി രംഗത്തുള്ളവര്‍ പറയുന്നത്.വിളവില്‍ വന്‍കുറവുണ്ടായിട്ടും രണ്ടായിരത്തി അഞ്ഞുറിനും മൂവായിരത്തിനുമിടയില്‍ രൂപ മാത്രമേ കര്‍ഷകന് ലഭിക്കുന്നുള്ളൂ. കച്ചവട ലോബിയോട് പിടിച്ച് നില്‍ക്കാന്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും സാധിക്കുന്നില്ല എന്നതാണ് എറ്റവും ദു:ഖകരം.

Write a comment
News Category