ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് പുരോഗമിക്കുന്നുു.രാവിലെ 7 മണിക്കാണ് പോളിങ് തുടങ്ങിയത്. വൈകുന്നേരം അഞ്ച് മണിയോടെ അവസാനിക്കും.16 നിയോജകമണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ലൂയിസ് മറാണ്ടി, കൃഷിമന്ത്രി രന്ദീര് സിങ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.81 അംഗ നിയമസഭയിലെ 65 സീറ്റിലേക്കുള്ള തിരഞ്ഞടുപ്പ് നവംബര്‍ 30, ഡിസംബര്‍ 16 തിയ്യതികള്‍ക്കുള്ളില്‍ നാല് ഘട്ടങ്ങളിലായി പൂര്‍ത്തിയായിരുന്നു.
ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം. ഇന്ന് വൈകുന്നേരത്തോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാവുമെന്നാണ് വിലയിരുത്തുന്നത്.