താറുമാറായിക്കിടന്ന സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അഞ്ച്-ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സമ്പദ് ഘടന ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തിയത്.
സമ്പദ്ഘടനയെ അച്ചടക്കത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അത്. വര്‍ഷങ്ങളായി വ്യവസായ മേഖല ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചുതായി പ്രധാനമന്ത്രി വിശദീകരിച്ചു.വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.