Monday, April 19, 2021 02:01 AM
Yesnews Logo
Home News

പാസ്‌പോര്‍ട് പരിശോധന ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയത് സ്റ്റേ ചെയ്തു

Milton Francis . Dec 20, 2019
stay-for-the-passport-verification-given-to-the-uralungal-society
News

കേരള പൊലീസിന്റെ പാസ്‌പോര്‍ട് പരിശോധനാ സംവിധാനം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു കീഴിലുള്ള സ്വകാര്യ സ്ഥാപനത്തിനു കൈമാറുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഇതിനുള്ള പ്രാരംഭ തുകയായി 35 ലക്ഷം രൂപ അനുവദിക്കുന്നതും തടഞ്ഞിട്ടുണ്ട്. 

ഇത് വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറുന്നതാണെന്നു കാണിച്ച് കെപിസിസി ഭാരവാഹി ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് കൈകാര്യം ചെയ്യുന്ന ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിലെ രഹസ്യ വിവരങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് നല്‍കുന്നതു പ്രത്യാഘാതമുണ്ടാക്കുമെന്നും ദുരുദ്ദേശത്തോടെയുള്ള ഉത്തരവാണ് ഇതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. രാഷ്ട്രീയ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ളതാണ് സൊസൈറ്റി, സൊസൈറ്റിയെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമല്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.
 

Write a comment
News Category