Saturday, May 04, 2024 11:05 PM
Yesnews Logo
Home News

മരട് ഫ്‌ലാറ്റ് പൊളിക്കല്‍ നാളെ മോക്ക് ഡ്രില്‍ 

സ്വന്തം ലേഖകന്‍ . Jan 09, 2020
maradu-flat-moc-drill-tomorrow
News

മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി നാളെ മോക്ക് ഡ്രില്‍ നടത്തും. രാവിലെ ഒന്‍പതു മണി മുതല്‍ ആണ് മോക്ക് ഡ്രില്‍ ആരംഭിക്കുക. സ്‌ഫോടന ദിവസം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സമീപവാസികള്‍ക്ക് അറിവ് നല്‍കാന്‍ കൂടിയാണിത്. 

സ്‌ഫോടന സമയത്ത് ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും ഏതൊക്കെ സ്ഥലത്തു വേണമെന്നും സ്‌ഫോടന ശേഷം ഇവ പോകേണ്ട സ്ഥലത്തെ സംബന്ധിച്ചും കൃത്യമായ ധാരണ ഉണ്ടാക്കും. മുന്നറിയിപ്പ് സൈറണ്‍ മുഴക്കുന്നത് ഉള്‍പ്പെടെ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഉണ്ടാകും.


സ്‌ഫോടനം നിയന്തിക്കാന്‍ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ സജീകരിക്കും. എച്ച്റ്റുഒ, ആല്‍ഫാ സെറീന്‍ എന്നിവക്ക് മരട് നഗര സഭയും ഗോള്‍ഡന്‍ കായലോരത്തിനു ദേശീയ ജലഗതാഗത പാത ഓഫീസിലും ജെയിന്‍ കോറല്‍ കോവിന് സമീപത്തുള്ള സ്വകാര്യ ഫ്‌ലാറ്റിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജീകരിക്കുക. അതിനിടെ  ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ മറ്റന്നാള്‍ പൊളിക്കുന്നതിന് മുന്നോടിയായുളള എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറുടെ പരിശോധന പൂര്‍ത്തിയായി. 


 

Write a comment
News Category