Thursday, December 05, 2024 09:56 PM
Yesnews Logo
Home News

`ഇനി കാര്യം നടക്കും’; വേറിട്ട പ്രചാരണ ശൈലികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി രാജീവ് ചന്ദ്രശേഖർ ; തിരുവനന്തപുരത്തു തീ പാറും പോരാട്ടം

News Desk . Apr 08, 2024
rajiv-chandrashekhar-tvm-candidate
News

ലോക്സഭാ തിരഞ്ഞെടുപ്പിൽ വളരെ വ്യത്യസ്തമായ പ്രചാരണ ശൈലിയുമായി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുയാണ് ബിജെപി യുടെ തിരുവനതപുരം  സ്ഥാനാർഥി രാജീവ് ചന്ദ്ര ശേഖർ .അങ്ങേയറ്റത്തെ പ്രൊഫഷണലിസം പ്രതിഫലിപ്പിയ്ക്കുന്ന പ്രചാരണ പരിപാടികളിൽ രാജീവ് ചന്ദ്രശേഖർ സാമൂഹ്യ മാധ്യമങ്ങളെയും  ഭംഗിയായി ഉപയോഗിയ്ക്കുന്നു . കേരളത്തിലെമൂന്നു മുന്നണികളുടെയും മറ്റെല്ലാ സ്ഥാനാർത്ഥികളും തികച്ചു  പരമ്പരാഗതവും പഴയതുമായ ശൈലികളിലൂടെ പ്രചാരണ രംഗത്ത് പ്രവർത്തിക്കുമ്പോൾ രാജീവ് ചന്ദ്ര ശേഖറിന്റെ പ്രചാരണത്തിന് കൃത്യതയും വ്യക്തയുമുണ്ട് ,. അദ്ദേഹത്തിന്റെ പ്രചാരണ ശൈലിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് നെഗറ്റീവ് കാംപെയ്‌നിങ്  തീർത്തും ഇല്ല എന്നതാണ് .

 സ്ഥാനാർത്ഥികളും പാർട്ടികളും സദാ എടുത്തുപയോകിഗിയ്ക്കുന്ന വർഗീയ കൂട്ടുകെട്ട് , വോട്ടു കച്ചവടം , തുടങ്ങിയ കാര്യങ്ങളെ തീർത്തും അവഗണിച്ചു കൊണ്ട് ഒരു വോട്ടർ കേൾക്കാനാഗ്രഹിയ്ക്കുന്ന കാര്യങ്ങളിലേക്കാണ് അദ്ദേഹം ശ്രദ്ധ കൊടുക്കുന്നത് . അതിൽ കാർഷിക മേഖലയും തിരുവന്തപുരത്തെ വെള്ള ക്കെട്ടും ജലക്ഷാമവും വിദ്യാഭ്യാസ മേഖലയും എല്ലാം ഉൾപ്പെടുന്നു.വെറുതെ എന്തെങ്കിലും പറഞ്ഞു  പോകുന്നതിനു പകരം ബുള്ളറ്റ് പോയിന്റിട്ടു   കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നതിലൂടെ ആളുകൾക്ക് പെട്ടെന്ന് മനസിലാക്കാൻ സാധിയ്ക്കും .

എൻ ഡി എ യുടെ തന്നെ ഹൈ പ്രൊഫൈൽ സ്ഥാനാർത്ഥികൾ പോലും സാമൂഹ്യ മാധ്യമങ്ങളെ പ്രൊഫഷണലായി  ഉപയോഗിച്ച് കാണുന്നില്ല . എൽ ഡി എഫ് , യു ഡി എഫ്    സ്ഥാനാർത്ഥികളുടെ  കാര്യവും തഥൈവ . ചിലരൊക്കെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പോലുമില്ലാത്തവർ . സ്ഥാനാർത്ഥികളുടെ പരിപാടികളും  സമയവും  വിവിധ യോഗങ്ങളും  അതിന്റെ വീഡിയോയും ഫോട്ടോയും പിന്നെ തങ്ങളുടെ  ദേശീയ നേതാക്കളുടെ സമ്മേളനങ്ങളും മാത്രമാണ് ബി ജെപി ഉൾപ്പെടെ  പ്രധാനപ്പെട്ട എല്ലാ സ്ഥാനാർത്ഥികളുടെയും    സോഷ്യൽ മീഡിയയി പേജുകളിൽ നിറയുന്നത് .

അതെ സമയം തിരുവന്തപുരത്തെ ബിജെപി സ്ഥാനാർഥി വിഷയങ്ങൾ ഓരോന്നും എടുത്തു പ്രത്യേകമായി അവതരിപ്പിക്കുന്നു . അതിനു പരിഹാരം നിർദേശിയ്ക്കാൻ വോട്ടർമാരോട് പറയുന്നു വെറുതെ പറയുകയല്ല അത് നിർദേശിയ്ക്കാൻ ഇ മെയിൽ ഐ ഡി  യും ഫോൺ നമ്പറും ഗൂഗിൾ ഫോമിനുള്ള ക്യു .ആർ  കോഡും വരെ വച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ പോസ്റ്ററുകൾ . ഏറ്റവും പുതിയ പോസ്റ്ററിലെ വിഷയം കൃഷിയാണ് .`വേരറ്റുപോകരുതു കൃഷി, വേണ്ടതെന്തെല്ലാം ' എന്ന തലക്കെട്ടിൽ കൃഷിയെ ആധുനികവൽക്കരിയ്ക്കാനുള്ള മാർഗ്ഗങ്ങൾ പറയുന്നു . അതിനുള്ള തടസ്സമെന്തെന്നു ചോദിയ്ക്കുന്നു ആളുകൾക്ക് അഭിപ്രായം അറിയിക്കാൻ ഫോൺ നമ്പറും ഇ മെയിൽ ഐ ഡി യും കൊടുത്തിട്ടുണ്ട് .

 മറ്റൊരു പോസ്റ്ററിൽ ` തിരുവന്തപുരത്തെ ജലാശയങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം ' എന്നതാണ് വിഷയം . ജലശുദ്ധീകരണം  , കളനീക്കം , മാലിന്യ നിർമ്മാർജനം  തുടങ്ങി പരിഹാരങ്ങളും നിർദേശിയ്ക്കുന്നുണ്ട് . എന്നാൽ ഇതൊന്നും നടന്നിട്ടില്ല  നടക്കുന്നില്ല , എന്താണ് തടസ്സം ? വോട്ടർമാർക്ക് അറിയിക്കാനുള്ള സൗകര്യങ്ങൾ പോസ്റ്ററിലുണ്ട് . മറ്റൊന്നിൽ തിരുവന്തപുരത്തെ വെള്ളക്കെട്ട് പരിഹരിയ്ക്കാൻ എന്താണ് വേണ്ടത് എന്നതാണ് വിഷയം . ജലമാനേജ്‌മെന്റു  ഉറപ്പാക്കിയുള്ള കെട്ടിനിർമ്മാണം , ടൌൺ  പ്ലാനിങ്ങിൽ മഴവെള്ള നിർമാർജനത്തിന് പദ്ധതി ,എല്ലാ കെട്ടിടത്തിലും വാട്ടർ റീചാർജിന് യൂണിറ്റുകൾ തുടങ്ങിയവയാണ് അദ്ദേഹം നിർദേശിയ്ക്കുന്ന പരിഹാരം . ഇതിനുള്ള തടസ്സമെന്താണ്  ? എന്താണെന്നു വോട്ടർമാർക്ക് അറിയയ്‌ക്കാം .

 വ്യക്തമായ കാഴ്ചപ്പാടുള്ള അഭിമുഖങ്ങളും പൊതുയോഗങ്ങളുമെല്ലാം തിരുവന്തപുരത്തെ വോട്ടർമാരിൽ മാത്രമല്ല കേരളത്തിലെ ചിന്തിയ്ക്കുന്നു മുഴുവൻ ജനങ്ങളിലും `ഇനി കാര്യം നടക്കും ' എന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട് .തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്നതു തൊഴിലാക്കി മാറ്റിയ ഒരു സ്ഥാനാർത്ഥികളും ഇത്തരം വ്യത്യസ്തമായ ശൈലി സ്വീകരിച്ചു കാണുന്നില്ല,. മണ്ഡലത്തിലെ ഓരോ പ്രദേശവും നേരിടുന്ന പ്രശ്ങ്ങൾ മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിയ്ക്കുക, അതിനുള്ള പരിഹാരം നിർദേശിയ്ക്കുക, എന്തുകൊണ്ട് നടന്നില്ല , എന്താണ്  തടസ്സസമെന്നു വോട്ടർമാരോട്ചോദിയ്കുക  , ഇത്ര കൃത്യമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന മറ്റൊരു സ്ഥാനാർത്ഥിയെയും   കേരളം ഇതിനു മുൻപ്   കണ്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല . മോദിയുടെ ഗ്യാരന്റി മാത്രമല്ല  സ്വന്തം ഗ്യാരന്റിയും  തന്റെ വോട്ടർമാർക്ക് നല്കാൻ തിരുവന്തപുരത്തെ ബിജെപി സ്ഥാനാർഥി തയ്യാറാകുന്നു എന്നതാണ് അദ്ദേത്തിന്റെതെരഞ്ഞെടുപ്പ്  പ്രചാരണത്തെ വ്യത്യസ്തമാക്കുന്നതു . തിരുവന്തപുരത്തെ ബഴ്സലോണയോ ന്യൂയോർക്കോ ആക്കേണ്ട ആവശ്യമില്ല തിരുവന്തപുരത്തെ തിരുവന്തപുരമായി നിലനിർത്തികൊണ്ടു  വികസനത്തിലേയ്ക് നയിയ്ക്കുക എന്ന തന്റെ ലക്ഷ്യം അര്ഥശങ്കയില്ലാതെ വ്യക്തമാക്കുന്ന സ്ഥാനാർഥി  ഏതായാലും കഴിഞ്ഞ മൂന്നു തവണയും എം പി ആയിരുന്ന ശശി തരൂരിന് നല്ല വെല്ലുവിളിയായി മാറിക്കഴിഞ്ഞിട്ടുണ്ട് .

Write a comment
News Category