Thursday, December 05, 2024 09:38 PM
Yesnews Logo
Home News

വിമൻ ചേമ്പറിന് പുതിയ ഭാരവാഹികൾ ; ബിന്ദു മിൽട്ടൺ പ്രസിഡന്റ്, എം.ഡി ശ്യാമള ജനറൽ സെക്രട്ടറി

News Desk . Apr 12, 2024
bindu-milton-women-chamber-of-commerce-new-office-bearers
News

വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ  പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബിന്ദു മിൽട്ടനാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. എം.ഡി ശ്യാമള ജനറൽ  സെക്രട്ടറിയും ലിലിയ  തോമസ് പുതിയ ട്രഷററായും  ചുമതലയേറ്റു. സജിനി ലതീഷ് , ബീന സുരേഷ് എന്നിവർ പുതിയ ജോയിന്റ് സെക്രെട്ടറിമാരാണ്. പാർവതി വിഷ്ണു ദാസ് പ്രോഗ്രാം കോഡിനേറ്ററായും ചുമതലയേറ്റു. അന്ന ബെന്നിയാണ് സോഷ്യൽ മീഡിയ കൺവീനർ.   കൽപ്പറ്റ വുഡ്ലാൻഡ്സ് ഹോട്ടലിൽ നടന്ന സംഘടനയുടെ വാർഷിക സമ്മേളനത്തിലാണ്  പുതിയ ഭാരവാഹികൾ അധികാരമേറ്റത് .  പതിനൊന്ന് ഡയറക്ർമാർ ഉൾപ്പെടെയുള്ള പുതിയ ഭരണ സമിതിയും ചുമതലയേറ്റിട്ടുണ്ട്.  പതിനൊന്ന് ഡയറക്ർമാർ ഉൾപ്പെടെയുള്ള പുതിയ ഭരണ സമിതിയും ചുമതലയേറ്റിട്ടുണ്ട്. 

വനിതാ സംരംഭകർക്കും പ്രഫഷനലുകൾക്കും വേണ്ടി  2022 ഏപ്രിലിൽ ആണ് വിമൻ ചേംബർ രൂപീകരിച്ചത് . സ്ത്രീകൾക്ക് വേണ്ടിമാത്രമുള്ള കേരളത്തിലെ ആദ്യത്തെ  ചേംബർ കൂടിയാണിത്.  ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച സംഘടനയുടെ ആസ്ഥാനം വയനാട്ടിലാണ്.ബംഗളൂർ ആസ്ഥാനമായി   പ്രവർത്തിക്കുന്ന  സെലെസ്റ്റിയൽ  ഗാർഡൻ എന്ന സ്റ്റാർട്ടപ്പിന്റെ  ഡയറക്ടറായ ബിന്ദു മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും കൂടിയാണ്. ബാങ്കിങ് രംഗത്തെ ദീർഘ നാളത്തെ പ്രവർത്തന പരിചയമുള്ള  എം.ഡി ശ്യാമള  വെസ്റ്മൗണ്ട് കഫെ  എന്ന സ്ഥപനത്തിന്റെ സാരഥിയാണ്. വനിതകൾക്കായി   യാത്രകൾ സംഘടിപ്പിയ്ക്കുന്ന ചിത്രശലഭം ട്രാവൽ ഏജൻസി എന്ന ടൂറിസം കമ്പനിയുടെ അമരക്കാരിയാണ് ലിലിയ  തോമസ്. സജിനി ലതീഷ് സ്വതത്ര സംരംഭകയും ബീന സുരേഷ് സുവർണ്ണ രാഗം  മ്യൂസിക് കമ്പനിയുടെ സാരഥിയുമാണ്. പാർവതി വിഷ്ണു ദാസ്  കാരാപ്പുഴ വില്ലേജ്   റിസോർട്ടിന്ൻറെ പാർട്ണറാണ് .  വാൽനട് കേക്സ്  പർട്ട്ണറാണ് അന്ന ബെന്നി. 
 

Write a comment
News Category