Thursday, December 05, 2024 09:12 PM
Yesnews Logo
Home News

ഷീന റാണി: അഗ്നി 5 ദിവ്യാസ്ത്ര ദൗത്യത്തിന്റെ പിന്നിലെ സ്ത്രീ സാന്നിധ്യം

സ്വന്തം ലേഖകന്‍ . Mar 13, 2024
sheena-rani-divyasthra-mission-agni-5-drdo
News


 ദിവ്യാസ്ത്ര ദൗത്യം എന്ന് പേരിട്ട അഗ്നി 5  മിസൈൽ ദൗത്യത്തിന് നേതൃത്വം കൊടുത്തത് മലയാളിയായ ഷീന റാണിയാണ്. മിസൈൽ വനിത എന്നറിയപ്പെടുന്ന ടെസ്സി തോമസിന് ശേഷം സുപ്രധാനമായ ഒരു ഒരു മിസൈൽ ദൗത്യത്തിനാണ് ഒരു വനിത  നേതൃത്വം കൊടുക്കുന്നത് . തിരുവനന്തപുരം  സ്വദേശിയാണ് ഷീന റാണി. പദ്ധതിയുടെ ഡയറക്ടര്‍ ആണ് ഷീന റാണി. ഡി ആർ ഡി ഓ  യുടെ എയ്സ് ലാബിന്റെ അസ്സോസിയേറ്റ് ഡയറക്ടർ കൂടിയാണ് ഷീല റാണി . തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയ ഷീല റാണി വിക്രം സാരാഭായി ഇന്സ്ടിട്യൂട്ടിൽ എട്ടു വർഷം  സേവനം അനുഷ്ഠിച്ചിട്ടുണ്ട് .1998  ലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന് ശേഷമാണു അവർ ഡി ആർ ഡി ഓ യിൽ എത്തുന്നത്. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട തനിയ്ക്ക് അമ്മയാണ് വെല്ലുവിളികൾ നേരിട്ട് മുന്നേറാനുള്ള പ്രോത്സാഹനവും ധൈര്യവും നൽകിയതെന്ന് അവർ പറഞ്ഞു .അഗ്നി മിസൈലിന്റെ വിവിധ പദ്ധതികളിൽ സജീവ സാന്നിധ്യമായിരുന്നെങ്കിലും ഷീനയുടെ യശസ്സ് വാനോളമുയർത്തിയത് ദിവ്യാസ്ത്ര ദൗത്യമാണ് . ഷീനയുടെ ഭർത്താവായ PS RS ശാസ്ത്രിയും ഡി ആർ ഡി ഓ യിൽ തന്നെയാണ് . ഡോക്ടർ എ പി ജെ അബ്ദുൽ കാലമാണ് തന്റെ പ്രചോദനമെന്നു ഷീന പറഞ്ഞു . 

   നിരവധി സ്ത്രീകളുടെ നിരന്തര പ്രവര്‍ത്തനം ഈ ആയുധം വികസിപ്പിച്ചതിന് പിന്നിലുണ്ട്. ഡി ആർ ഡി ഓ യുടെ ഹൈദരാബാദിലെ  അഡ്വാൻസ്ഡ് സിസ്റ്റം ലബോറട്ടറിയിലാണ് മിസൈൽ രൂപം കൊണ്ടത്. അയ്യായിരം കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന്റെ പരിധിയിൽ ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളും പെടുന്നുണ്ട് . ചൈനയുടെ ഹൃദയമിടിപ്പ് വർധിപ്പിച്ച മിസൈൽ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത് .
 
പ്രതിരോധ ഗവേഷണ വികസന സംഘടന തദ്ദേശീയമായി വികസിപ്പിച്ചതാണ് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി 5 മിസൈല്‍. ദിവ്യാസ്ത്ര ദൗത്യം എന്ന പേരിലാണ് അഗ്‌നി 5 മിസൈലിന്റെ പുതിയ പരീക്ഷണം നടന്നത്. ഒരൊറ്റ മിസൈല്‍ ഒന്നിലധികം ഇടങ്ങളില്‍ ആക്രമിക്കാന്‍ സാധിക്കുന്ന പരീക്ഷണമാണ് നടത്തിയത്.  ഇതോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചു.
 

Write a comment
News Category