Tuesday, April 23, 2024 12:41 PM
Yesnews Logo
Home Wild life

കാട്ടിലെ എഞ്ചിനീയർ

News Desk . Jan 22, 2020
beaver
Wild life

ക്യാനഡയുടെ ദേശീയ മൃഗമായ ബീവറിന് കൊടുത്തിട്ടുള്ള വിശേഷണമാണ് കാട്ടിലെ എഞ്ചിനീയർ എന്നത്.കരണ്ടുതീനികളുടെ വർഗ്ഗത്തിൽ പെട്ട ബീവർ തണുപ്പു രാജ്യങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. അതിശയിപ്പിക്കുന്ന രീതിയിലാണ് ഇവ അണക്കെട്ടുകളുണ്ടാക്കുന്നത് .മാസങ്ങളോളം വിശ്രമമില്ലാതെ പണിയെടുത്തിട്ടാണ് ഇവ അണക്കെട്ടുകൾ നിർമ്മിക്കുന്നത്.നമ്മെളെ പോലെ ജലസേചനത്തിനൊന്നുമല്ല ഇവർ അണകെട്ടുന്നത്. സ്വന്തമായി വീടുവേണം എന്നു തോന്നുന്നതോടെയാണ് ബീവറുകൾ അണകെട്ടാൽ തയ്യാറാകുന്നത്.ആദ്യമായി തനിക്കുള്ള ഇണയെ കണ്ടെത്തുന്നതോടെയാണ് ബീവറുകൾ വീടുവെക്കാൻ അനുയോജ്യമായ പുഴയോ അരുവിയോ കണ്ടെത്തുകയായി.

 

അടുത്ത ലക്ഷ്യം പുഴയുടെ തീരത്തുള്ള വലിയ മരങ്ങൾ കണ്ടുപിടിക്കലാണ് .ഇനിയാണ് ബീവറിന്റെ ജോലി ആരംഭിക്കുന്നത് തന്റെ ശക്തമായ പല്ലുകളുപയോഗിച്ച് മരത്തിന്റെ അടിഭാഗം കരളാൻ തുടങ്ങുകയായി മരത്തിന്റെ വലുപ്പമൊന്നും ബീവറിന് പ്രശ്നമുള്ള കാര്യമല്ല. കരണ്ട മരംപുഴക്ക് കുറുകേ മുറിച്ചിടുന്നതോടെ ആദ്യ പണി കഴിഞ്ഞു. അടുത്തതായി വെള്ളത്തിന്റെ ഒഴുക്ക് തടയലാണ് ഇതിനായി കിട്ടാവുന്ന മര കഷ്ണങ്ങളും ചുള്ളികമ്പുകളും പായലുകളും കുറുകേ ഇട്ടിരിക്കുന്ന മരത്തിനടിയിൽ ഒഴുകി പോകാത്ത രീതിയിൽ നിക്ഷേപിക്കും. ഒഴുക്കിനെ പ്രതിരോധിക്കാൻ അകത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് ബീവർ അണകെട്ടുന്നത്. ചെറിയ കല്ലുകളും മരച്ചില്ലകളുമാണ് വീടുണ്ടാക്കാൻ ഉപയോഗിക്കുന്നത്. മിക്കവാറും രണ്ടു നില വീടാണ് ബീവറുകൾ പൊതുവേ ഉണ്ടാക്കാറുള്ളത്.കൂട്ടിലേക്ക് കടക്കുന്നത് വെള്ളത്തിനടിലൂടെയായിരിക്കും, വിശ്രമിക്കാനുള്ള സ്ഥലം, ഭക്ഷണം സംഭരിക്കാനുള്ള സ്ഥലം, കുടുംബങ്ങൾക്കുള്ള സ്ഥലം എന്നിങ്ങനെ ചെറിയൊരു കൊട്ടാരം തന്നെയാണ് ബീവർവെള്ളത്തിലുണ്ടാക്കുന്നത്.

 

കാറ്റും വെളിച്ചവും കടക്കാനുള്ള പൊത്തുകൾ കൂട്ടിന്റെ ഉള്ളിൽ കയറുന്ന വെള്ളം ഒഴുക്കി കളയാനുള്ള ചാലുകൾ തുടങ്ങിയവയും ഇവർ സജ്ജമാക്കിയിട്ടുണ്ടാകും. 100 മീറ്റർ നീളമുള്ള അണക്കെട്ടുകൾ വരെ ബീവർ നിർമ്മിച്ചിട്ടുണ്ട്. പങ്കായം പോലുള്ള വാലുള്ളതുകൊണ്ട് ശരവേഗത്തിൽ നീന്താനും ബീവറുകൾക്ക് സാധിക്കാറുണ്ട്.സസ്യബുക്കായ ബീവറുകളുടെ പ്രധാന ഭക്ഷണം മരപട്ട, വേര്, ചെറുകമ്പുകൾ ഇല എന്നിവയാണ്.പാരിസ്ഥിതിക പ്രാധാന്യമുള്ള ജീവി കൂടിയാണ് ബീവർ ഇവ നിർമ്മിക്കുന്ന അണക്കെട്ടുകൾ അരുവികളുടേയും ചെറുപുഴകളിലേയും വെള്ളം തടഞ്ഞു നിർത്തി ഭൂഗർഭ ജലവിതാനം കൂട്ടാൻ സഹായിക്കുന്നുണ്ട്. 

Write a comment
News Category