Thursday, March 28, 2024 09:23 PM
Yesnews Logo
Home Agriculture

വയനാട്ടിൽ ജൈവകൃഷി വ്യാപിപ്പിക്കുന്നു

News Desk . Jan 25, 2020
organic-farming
Agriculture

വയനാട്ടിൽ സർക്കാർ ചെലവിൽ  പൊതുജന പങ്കാളിത്തത്തോടെ  ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്  കർഷകർക്ക് പരിശീലനം തുടങ്ങി.
  ജൈവ ഉല്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യം വർദ്ധിച്ചതോടെയാണ്  വയനാട്ടിൽ കൂടുതൽ കൃഷിയിടങ്ങളിലേക്ക് ജൈവ കൃഷി വ്യാപിപ്പിക്കുന്നത്.  .  ഇതിന്റെ ഭാഗമായി കർഷകർക്ക് പരിശീലനം ആരംഭിച്ചു.


    ജൈവ കൃഷി മുന്നേറ്റത്തിന്റെ ഭാഗമായി   ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തിലും  മുനിസിപ്പാലിറ്റികളിലുമായി  40 ക്ലസ്റ്ററുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ ക്ലസ്റ്ററിലും 50 കർഷകരെ വീതം ഉൾപ്പെടുത്തി 2000 കർഷകരാണ് ആദ്യഘട്ടത്തിൽ  പങ്കാളികളാവുന്നത്.  സംസ്ഥാനത്താകെ 500 ക്ലസ്റ്ററുകൾ ഇങ്ങനെ വർഷം പ്രവർത്തനം തുടങ്ങും.

നെൽകൃഷി ,കാപ്പികൃഷി മേഖലയിൽ ഉള്ളവരെ ഉൾപ്പെടുത്തിയാണ്  ക്ലസ്റ്റർ രൂപീകരിച്ചിട്ടുള്ളത്. കൃഷി വകുപ്പ് പരമ്പരാഗത കൃഷി വികാസ് യോജന  പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് വരുന്ന മുഴുവൻ ചെലവുകളും വഹിക്കുന്നത്.  
കേന്ദ്ര സർക്കാരിന്റെ  പങ്കാളിത്ത ഗ്യാരണ്ടി സമ്പ്രദായം (പി.ജി.എസ്.) പ്രകാരം പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ കർഷകർക്കും മൂന്ന് വർഷം കൊണ്ട് ജൈവ സർട്ടിഫിക്കറ്റ് നൽകും. ജൈവ സർട്ടിഫിക്കറ്റ്  നേടിയെടുക്കാൻ ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ  സഹായം സർക്കാർ നൽകും. വയനാട് ജില്ലയിൽ

       ബ്ലോക്ക് തലത്തിൽ എല്ലാ ക്ലസ്റ്ററിലെയും ലീഡർ മർക്കുള്ള പരിശീലനം പൂർത്തീകരിച്ച ശേഷം  കർഷകർക്കുള്ള ആദ്യ ഘട്ട പരിശീലനം തുടങ്ങി. വെള്ളമുണ്ട പഞ്ചായത്തിൽ ഒഴുക്കൻ മൂല പന്തച്ചാൽ ക്ലസ്റ്ററിലെ കർഷകർക്കുള്ള പരിശീലനം   ഒഴുക്കൻ മൂല പാരീഷ് ഹാളിൽ നടന്നു. വെള്ളമുണ്ട കൃഷി ഓഫീസർ കെ. ശരണ്യ ഉദ്ഘാടനം ചെയ്തു.  ഫാ: തോമസ് ചേറ്റാനിയിൽ അധ്യക്ഷത വഹിച്ചു. പി.കെ.വി.വൈ. മാസ്റ്റർ  ട്രെയിനർ ജോബി ഫ്രാൻസിസ്  ക്ലാസ്സ് എടുത്തു. ലീഡർ റിസോഴ്സ് പേഴ്സൺ സി.വി.ഷിബു, വികാസ് പീഡിയ കോഡിനേറ്റർ ലിതിൻ മാത്യു എന്നിവർ നേതൃത്വം നൽകി.  ഇതിനോടകം നാല്  പഞ്ചായത്തിലെ കർഷകർക്കുള്ള പരിശീലനവും പൂർത്തിയായി.

 .
വിവിധ സബ് സിഡി സ്കീമുകളും സർക്കാരിന്റെ മറ്റ് പല പദ്ധതികളും ഇതുമായി ബന്ധിപ്പിക്കും.


ഉല്പാദന വർദ്ധനവ്, മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം, സംസ്കരണം, വിപണി, തുടങ്ങിയ കാര്യങ്ങളിലും സർക്കാർ ഇടപെടൽ ഉണ്ടാകും. മൂന്ന് വർഷം കൊണ്ടാണ് പദ്ധതി പൂർത്തീകരിക്കുന്നത്.

Write a comment
News Category