Tuesday, May 07, 2024 03:21 AM
Yesnews Logo
Home District

ജൈവഅരി വിപണിയിലിറക്കി ശ്രീരാമജയം എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

News Desk . Jan 31, 2020
organic-farming-sreeramajayam-school-student
District


 സ്വന്തമായി ഉല്‍പ്പാദിപ്പിച്ച ഗ്രാമശ്രീ ജൈവഅരി വിപണിയിലിറക്കി ശ്രീരാമജയം എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.  ഉത്പാദനം, സംസ്‌കരണം, വിപണനം തുടങ്ങി എല്ലാ മേഖലയിലും ഇടപെട്ട് വിഷരഹിത ഭക്ഷണം എന്ന സന്ദേശം പ്രചരിപ്പിച്ചാണ്  ശ്രീകൃഷ്ണപുരത്തെ    ശ്രീരാമജയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വയല്‍ വരന്പിലെ വിജയഗീതം തീര്‍ക്കുന്നത്.വിദ്യാലയപരിസരത്തെ അന്പാഴപ്പുള്ളി പാടശേഖരത്തിലെ രണ്ടേക്കറില്‍ കുട്ടികളുടെ നേതൃത്വത്തിലാണ് നെല്‍കൃഷി ഇറക്കിയത്.

രാസവളങ്ങള്‍ തീര്‍ത്തും ഒഴിവാക്കി ജൈവരീതിയില്‍ ന്ധഉമന്ധ വിത്താണ് കൃഷി ചെയ്തത്. ഞാറ്റടിയൊരുക്കല്‍, വിത, ഞാറു പറിക്കല്‍, ഞാറു നടീല്‍, കൊയ്ത്ത് തുടങ്ങി ഓരോ ഘട്ടങ്ങളിലും കുട്ടികള്‍ നേരിട്ട് ഇടപെട്ടു.  കൊയ്‌തെടുത്ത 2000 കിലോ നെല്ലുകുത്തി, മുപ്പതുശതമാനം തവിട് നിലനിര്‍ത്തിയുള്ള അരിയാക്കിയാണ് ഗ്രാമശ്രീയെ എന്ന പേരില്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പത്തു കിലോയുടെ തുണിബാഗിന് 500 രൂപയാണ് വില. അരിവില്പനയിലൂടെ ലഭിക്കുന്ന നേരിയ മിച്ചം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മുക്കിരിക്കാട് ഗോപാലന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ, എ.രാജേന്ദ്രന്‍ വിദ്യാലയ വികസനസമിതി ചെയര്‍മാന്‍ എം.കെ.ദ്വാരകാനാഥന് നല്കിക്കൊണ്ട് ഗ്രാമശ്രീ ജൈവഅരിയുടെ ആദ്യവില്പന നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ പി.ജി.ദേവരാജ്, പിടിഎ. വൈസ് പ്രസിഡന്റ് ബി.ചന്ദ്രബോസ്, സി.ഗോപാലകൃഷ്ണന്‍, കെ.ഷനൂബ് മോന്‍, പി.ഗീത, സി.സവിത, പി.രമ്യ, കെ.രജിത, എം.കെ.സുനിത, എ.സൗമ്യ എന്നിവര്‍ പ്രസംഗിച്ചു.

Write a comment
News Category