Friday, April 26, 2024 08:23 AM
Yesnews Logo
Home Sports

എഫ്സി ഗോവ പരിശീലകനെ പുറത്താക്കി

News Desk . Feb 01, 2020
fc-goa-dismissed-coach
Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ എഫ്സി ഗോവ തങ്ങളുടെ പരിശീലകന്‍ സെര്‍ജിയോ ലൊബേറയെ പുറത്താക്കി. ലൊബേറക്ക് ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിയതായാണ് വിവരം.

ലൊബേറയ്ക്ക് പകരം ഡെറിക് പെരേരയ്ക്കാണ് മുഖ്യപരിശീലകന്റെ ചുമതല നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് എഫ്സി ഗോവ. 15 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റ് ആണ് ടീമിന്റെ ഇത് വരെയുള്ള സമ്പാദ്യം. ടീം ഒന്നാം സ്ഥാനത്തിരിക്കുമ്പോള്‍ പരിശീലകനെ പുറത്താക്കിയത് ടീമിന്റെ പ്രകടനത്തെ ഇത് ബാധിച്ചേക്കാം.

കഴിഞ്ഞ സീസണില്‍ എഫ്സി ഗോവയെ ഐഎസ്എല്‍ ഫൈനലിലേക്ക് ലൊബേറ നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ കപ്പ് ജേതാക്കളും എഫ്സി ഗോവയാണ്.
 

Write a comment
News Category