Saturday, April 27, 2024 08:27 AM
Yesnews Logo
Home Food

പഞ്ചാബി ചിക്കന്‍

News Desk . Feb 03, 2020
punjabi-chicken-curry
Food


ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പുതുചിക്കന്‍ രുചി പഞ്ചാബി ചിക്കന്‍

ചേരുവകള്‍


ചിക്കന്‍ കഷ്ണമാക്കിയത്      - 1കിലോ
സവോള അരിഞ്ഞത്            - 3 കപ്പ്
പച്ചമുളക് അരിഞ്ഞത്          - 6 എണ്ണം
മല്ലിപ്പൊടി                                  - 1 ടീസ്പൂണ്‍
കുരുമുളക് പൊടി                  - 2 ടീസ്പൂണ്‍
മുളക് പൊടി                             - 2 ടീസ്പൂണ്‍
ടൊമാറ്റോ സോസ്                   - 2 ടേബിള്‍ സ്പൂണ്‍
ചതച്ച ഇഞ്ചി                              - 2 ടീസ്പൂണ്‍
ജീരകം                                         - 1 ടീസ് സ്പൂണ്‍
അണ്ടിപ്പരിപ്പ്                             - 15 എണ്ണം
കസൂരി മേത്തി                        - 2 ടിസ്പൂണ്‍
മല്ലിയില.                                      - ഒര് പിടി
വെള്ളം                                        - 2 കപ്പ്
എണ്ണ.                                             - 2 കപ്പ്

ഉപ്പ്    പാകത്തിന്

തയ്യാറാക്കുന്നത്

ചിക്കന്‍, കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് മാറ്റി വച്ച വെള്ളത്തില്‍ വേവിച്ച് മാറ്റി വയ്ക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക.എണ്ണ ചൂടാകുമ്പോള്‍ ഇതിലേക്ക് ഇഞ്ചിയിടുക. ഇഞ്ചി മൂത്ത് വരുമ്പോള്‍ ഇതിലേക്ക് സവോളയും പച്ചമുളകും ചേര്‍ത്ത് വഴറ്റണം.ഇതിലേക്ക് ടൊമാറ്റോ സോസ് ചേര്‍ക്കണം. ഇനി ഇതെല്ലാം കൂടി അരച്ചുവക്കണം കൂടെ അണ്ടിപ്പരിപ്പ് കുതിര്‍ത്ത് അരച്ചുവക്കണം. ഇനി മാറ്റി വച്ച കോഴിയിറച്ചിയില്‍ അരച്ചുവച്ച എല്ലാ ചേരുവകളും ചേര്‍ത്ത് തിളപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഇടണം. ചേരുവയില്‍ അവശേഷിക്കുന്ന കസൂരി മേത്തിയും ജീരകവും ചൂടാക്കി പൊടിച്ച് കറിയിലിടുക ഇതിലേക്ക് മല്ലിയിലകളും ഇടുന്നതോടെ അടിപൊളി പഞ്ചാബി ചിക്കന്‍ റെഡി.


 


 

Write a comment
News Category