Wednesday, May 08, 2024 05:05 AM
Yesnews Logo
Home Lifestyle

ചക്ക ; ആരോഗ്യ രംഗത്ത് പുത്തൻ പ്രതീക്ഷകൾ

News Desk . Feb 04, 2020
jack-fruit-health--life-style
Lifestyle

ചക്കയുടെ `സ്റ്റാറ്റസ്' മാറിത്തുടങ്ങിയിട്ടു കുറച്ചു നാളായി . ചക്ക വിഭവങ്ങൾക്കും ചക്കയ്ക്കും ആവശ്യക്കാർ കൂടി വരികയാണ് . കേരളത്തിലെ കൃഷിയിടങ്ങളിലും വഴിയോരങ്ങളിലും ആർക്കും വേണ്ടാതെ നശിച്ചു പോയിരുന്ന ചക്കയുടെ   ഉയരുന്ന സ്റ്റാറ്റസ് ആരോഗ്യ രംഗത്ത് മാത്രമല്ല കർഷകർക്കും പ്രതീക്ഷ നൽകുന്നു .

ക്യാന്‍സറിന്റെ തുടര്‍ ചികിത്സകളില്‍ ഒന്നായ കീമോതെറാപ്പിയും പലരിലും പാര്‍ശ്വ ഫലങ്ങള്‍ നല്‍കുന്നവയാണ്. ഇതിനെല്ലാമുള്ള പരിഹാരങ്ങള്‍ വൈദ്യശാസ്ത്രം തേടി വരികയാണ്. 
ഇവിടെയാണ് നമ്മുടെ ചക്കയ്ക്കു പ്രസക്തിയേറുന്നത്. ഒരു കാലത്ത് ആരാലും അവഗണിയ്ക്കപ്പെട്ടു കിടന്നിരുന്ന നമ്മുടെ തൊടിയിലെ ഈ ഫലത്തിന് ഇന്ന് ആവശ്യക്കാര്‍ ധാരാളമാണ്. 
ചക്ക പാകമായിത്തുടങ്ങുമ്പോള്‍ മുതല്‍ പച്ചച്ചക്ക വരെ പല ഉല്‍പന്നങ്ങള്‍ക്കായി വിറ്റു പോകുന്നു. ബേബി ഫുഡ് മുതല്‍ ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ ചികിത്സയ്ക്കു വരെ ഇത് ഉപയോഗ പ്രദമാണ് .ക്യാന്‍സറിന്റെ ചികിത്സയായ കീമോതെറാപ്പിയ്ക്കുള്ള പരിഹാരമായി പച്ചച്ചക്ക ഉപയോഗിച്ചു വരുന്നു. പച്ചച്ചക്കയുടെ പൊടി ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതു കഴിച്ചാല്‍ കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ അകറ്റാന്‍ സാധിയ്ക്കുമെന്നതാണ് കണ്ടുപിടിച്ചിരിയ്ക്കുന്നത്.

കീമോതെറാപ്പിയ്ക്കു മാത്രമല്ല, ക്യാന്‍സറിനും ഇതു പ്രതിവിധിയാണ്. പ്രത്യേകിച്ചു പച്ചച്ചക്ക. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇതിലെ മഹാനിംബിന്‍ എന്ന ഘടകമാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഒന്നല്ല, പല തരം ക്യാന്‍സറുകള്‍ക്കിത് പരിഹാരമാണ്. ഇതിലെ ഐസോഫ്‌ളേവനോയ്ഡുകള്‍, ലിഗ്നനുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയെല്ലാം ഗുണം നല്‍കുന്നവയാണ്.

ചക്ക ഫല വര്‍ഗമായാണ് കണക്കാക്കുന്നതെങ്കിലും ഇതു ഫലമല്ല, കായാണ്. ചക്ക എന്ന പേരില്‍ തന്നെ ഇതുണ്ട്. അരിയ്ക്കും ഗോതമ്പിനും പകരം പ്രധാന ആഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. മറ്റു കായ്കനികളില്‍ കഴിച്ചാല്‍ ഇതു ചോറിനോ ചപ്പാത്തിയ്‌ക്കോ പകരമാകില്ല. എന്നാല്‍ ചക്കപ്പുഴുക്കു പോലുള്ളവ കഴിച്ചാല്‍ ഇത് ഇത്തരം ആഹാരത്തിനു പകരം നില്‍ക്കും. ഇതു കഴിച്ചാല്‍ ചോറോ ചപ്പാത്തിയോ ഒഴിവാക്കാം. വയര്‍ പെട്ടെന്നു നിറയും. വിശപ്പു മാറും.ക്യാന്‍സറിനു മാത്രമല്ല, പ്രമേഹത്തിനുളള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പച്ചച്ചക്ക കഴിയ്ക്കണം എന്നു മാത്രം. പഴുത്തതില്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലാണ്. എന്നാല്‍ പച്ചച്ചക്കയില്‍ ചപ്പാത്തിയിലുള്ളതിനേക്കാള്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവാണ്.
ഒരു കപ്പു ചോറില്‍ ഗ്ലൈസമിക് ലോഡ്, അതായത് ഇതു കഴിച്ച് രണ്ടു മണിക്കൂറില്‍ ഷുഗര്‍ കൂടുന്ന അവസ്ഥ 28 ആണെങ്കില്‍ ചക്കയില്‍ ഇത് 17 മാത്രമാണ്. ഇതാണ് പ്രമേഹം കുറയ്ക്കുന്നത്.

തടി കുറയ്ക്കാനുളള നല്ലൊരു വഴി കൂടിയാണിത്. ഒരു കപ്പു ചോറില്‍ 185 കലോറിയുണ്ട്. എന്നാല്‍ ഒരു കപ്പു പച്ചച്ചക്കയില്‍ ഇത് 115 മാത്രമാണ്. ചോറിനേക്കാള്‍ ഇതില്‍ സ്റ്റാര്‍ച്ചിന്റെ അളവ് 40 ശതമാനത്തോളം കുറവുമാണ്. നാരുകള്‍ ഏറെ അടങ്ങിയ ഒന്നാണ് ചക്ക. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു.

ചക്ക പച്ചയ്ക്കു കഴിയ്ക്കാം. ഇല്ലെങ്കില്‍ പൊടിയായി ലഭിയ്ക്കും. ഇത് ചപ്പാത്തി പോലുള്ളവയില്‍ ചേര്‍ത്തുണ്ടാക്കാം. രണ്ടു കപ്പ് ഗോതമ്പു പൊടിയ്ക്ക് ഒരു കപ്പ് ചക്കപ്പൊടി എന്ന അളവാണ് നല്ലത്. ദോശ, ഇഡ്ഢലി മാവിനൊപ്പവും ഇതുപയോഗിയ്ക്കാം. ചക്ക കീമോതെറാപ്പി പാര്‍ശ്വ ഫലങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നുവെന്നത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള കാര്യമാണ്.

Write a comment
News Category